ചിത്രത്തിലെ ആദ്യഗാനം ഇറങ്ങി. നടന്‍ വടിവേലുനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. എആര്‍ റഹ്മാനാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്

ചെന്നൈ: പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'മാമന്നന്‍'. വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും ചേർന്ന് നില്‍ക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് നേരത്തെ വന്‍ ശ്രദ്ധ നേടിയിരുന്നു. കമല്‍ഹാസൻ നായകനായ 'വിക്രം' എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നൻ. ജൂണിൽ സിനിമ തിയേറ്ററുകളിൽ എത്തും. 

ഇപ്പോള്‍ ചിത്രത്തിലെ ആദ്യഗാനം ഇറങ്ങി. നടന്‍ വടിവേലുനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. എആര്‍ റഹ്മാനാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. രാസകണ്ണ് എന്ന ഗാനത്തിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത് യുഗഭാരതിയാണ്. 

ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നൻ. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ജനുവരിയിൽ പൂർത്തിയായിരുന്നു. 

YouTube video player

"പണിഞ്ഞാല്‍ ദൈവം അതുപോലെ തിരിച്ച് പണി കൊടുക്കും" ; റോബിന്‍റെ ബിഗ്ബോസ് പുറത്താകലില്‍ സന്തോഷിച്ച് ശാലു പേയാട്

റോബിൻ പറയുന്നത് പച്ചക്കള്ളം ആഞ്ഞടിച്ച് രജിത് കുമാർ