Asianet News MalayalamAsianet News Malayalam

ജിഗു..ജിഗു റെയില്‍: മാമന്നനിലെ രണ്ടാം ഗാനം കുട്ടികള്‍ക്കൊപ്പം ഡാന്‍സ് കളിച്ച് പാടി റഹ്മാന്‍

കുട്ടികള്‍ക്കൊപ്പം  ജിഗു ജിഗു റെയിൽ  എന്ന ഗാനം പാടുന്ന എആര്‍ റഹ്മാനെയാണ് ഇന്ന് പുറത്തുവിട്ട ഗാനത്തില്‍ കാണുന്നത്. 

Jigu Jigu Rail song from Maamannan vvk
Author
First Published May 27, 2023, 4:17 PM IST

ചെന്നൈ: മാമന്നൻ എന്ന ചിത്രത്തിലെ രണ്ടാമത്തെ സിംഗിള്‍ ജിഗു ജിഗു റെയിൽ റിലീസ് ചെയ്തു. മാരി സെൽവരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന മാമന്നന് സംഗീതം നൽകിയിരിക്കുന്നത് എ ആർ റഹ്മാനാണ്. ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ്, ഫഹദ് ഫാസിൽ, വടിവേലു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

കുട്ടികള്‍ക്കൊപ്പം  ജിഗു ജിഗു റെയിൽ  എന്ന ഗാനം പാടുന്ന എആര്‍ റഹ്മാനെയാണ് ഇന്ന് പുറത്തുവിട്ട ഗാനത്തില്‍ കാണുന്നത്. വടിവേലു, ഉദയനിധി, സംവിധായകന്‍  മാരി സെൽവരാജ്  എന്നിവരും ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. യുഗഭാരതിയാണ് ഗാനത്തിന്‍റെ വരികള്‍ എഴുതിയത്. 

പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ഒരു മുഴുനീള രാഷ്ട്രീയത്തിലേക്ക് പൂര്‍ണ്ണമായും ഇറങ്ങും മുന്‍പ് അഭിനേതാവെന്ന നിലയിൽ ഉദയനിധിയുടെ അവസാന ചിത്രമായിരിക്കും മാമന്നൻ.

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'മാമന്നന്‍'. വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും ചേർന്ന് നില്‍ക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് നേരത്തെ വന്‍ ശ്രദ്ധ നേടിയിരുന്നു. കമല്‍ഹാസൻ നായകനായ 'വിക്രം' എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നൻ. 

ചിത്രത്തിലെ ആദ്യഗാനം നേരത്തെ ഇറങ്ങിയിരുന്നു. നടന്‍ വടിവേലുനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. രാസകണ്ണ് എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

റിലീസ് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ജൂണിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ഉദയനിധിയുടെ റെഡ് ജയന്റ് മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രാഹകൻ തേനി ഈശ്വർ, എഡിറ്റർ സെൽവ, ഡാൻസ് കൊറിയോഗ്രാഫർ സാൻഡി എന്നിവരാണ് സാങ്കേതിക സംഘത്തിലുള്ളത്.

രവിതേജയുടെ മാസ് അവതാരം: 'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

150 കോടി ക്ലബ്ബിലേക്ക് മോളിവുഡ്! റെക്കോര്‍ഡ് നേട്ടത്തില്‍ '2018'

Follow Us:
Download App:
  • android
  • ios