മാരീസൻ സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത്തെ ചിത്ര: വടിവേലുവും ഫഹദും ഒന്നിക്കുന്ന ട്രാവല്‍ ത്രില്ലര്‍

Published : Jul 07, 2025, 04:37 PM IST
Maareesan tamil movie special poster on diwali 2024 fahadh faasil vadivelu

Synopsis

വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത്തെ ചിത്രമായ മാരീസൻ ജൂലൈ 25ന് റിലീസ് ചെയ്യും. 

കൊച്ചി: വടിവേലുവും ഫഹദ് ഫാസിലും പ്രധാന വേഷങ്ങളിൽ അഭിനയിച്ച സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത്തെ ചിത്രമായ മാരീസന്‍റെ റിലീസ് തീയതി കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ചിത്രത്തിന്‍റെ ആഗോള റിലീസ് 2025 ജൂലൈ 25 നായിരിക്കും. ആരാധകരിലും സിനിമാ പ്രേമികളെ ആവേശത്തിലാക്കി പുതിയ പോസ്റ്റര്‍ പുറത്തിറക്കിയാണ് റിലീസ് ഡേറ്റ് പ്രഖ്യാപനം വന്നത്

സുധീഷ് ശങ്കർ സംവിധാനം ചെയ്ത മാരീസൻ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ട്രാവല്‍ ത്രില്ലറാണ്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ കൂടിയായ വി. കൃഷ്ണമൂർത്തിയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.

കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിംഗ്സ്റ്റൺ, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് എന്നിവരുൾപ്പെടെ ശ്രദ്ധേയമായ ഒരു കൂട്ടം അഭിനേതാക്കളാണ് ഈ ചിത്രത്തിലുള്ളത്.

ചിത്രത്തിന്റെ ദൃശ്യങ്ങൾ കലൈശെൽവൻ ശിവാജി പകർത്തിയിരിക്കുന്നു, സംഗീതസംവിധാനം പ്രശസ്ത യുവൻ ശങ്കർ രാജയാണ്. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്, കലാസംവിധാനം മഹേന്ദ്രൻ കൈകാര്യം ചെയ്യുന്നു.

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിന്‍റെ 98-ാമത്തെ ചിത്രമായ മാറീസൺ പ്രശസ്ത സംവിധായകൻ ആർബി ചൗധരിയാണ് നിർമ്മിച്ചിരിക്കുന്നത്. എ പി ഇന്റർനാഷണൽ ആണ് ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള അവകാശങ്ങൾ സ്വന്തമാക്കിയത്.

നേരത്തെ പുറത്തിറങ്ങിയ മാരീസന്റെ ടീസർ ഇതിനകം തന്നെ ഓൺലൈനിൽ തരംഗങ്ങൾ സൃഷ്ഠിച്ചുകഴിഞ്ഞു . 4 ദശലക്ഷത്തിലധികം പേരാണ് ടീസർ ഇതിനകം കണ്ടത് . ചിത്രത്തിന്റെ തിയേറ്റർ റിലീസിനായി വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.

മാമന്നനിലെ ശക്തമായ പ്രകടനത്തിന് ശേഷം, മാരീസനിൽ വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നത് കൗതുകരമായ കാഴ്ചയായി മാറും. അതിനാല്‍ തന്നെ ചിത്രം ഒരു സവിശേഷവും രസകരവുമായ സിനിമാറ്റിക് അനുഭവമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു .

 

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍