ഹക്കിം ഷായ്‍ക്കൊപ്പം കതിര്‍, ‘മീശ’യുടെ പ്രമോഷണല്‍ ഗാനം പുറത്ത്

Published : Jul 07, 2025, 03:14 PM IST
Hakkim Shah

Synopsis

സൂരജ് എസ് കുറുപ്പാണ് സംഗീതം.

എം സി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ‘മീശ’യുടെ പ്രൊമോഷണൽ ഗാനം പുറത്തിറങ്ങി. ദി ഇമ്പാച്ചിയും സൂരജ് എസ് കുറുപ്പും ചേർന്ന് ആലപിച്ച ഈ ഗാനത്തിന്റെ സംഗീതം ഒരുക്കിയിട്ടുള്ളത് സൂരജ് എസ് കുറുപ്പ് തന്നെയാണ്. ഗാനത്തിന്റെ വരികൾ ദി ഇമ്പാച്ചിയും സൂരജും ചേർന്നാണ് രചിച്ചിട്ടുള്ളത്. സൗഹൃദവും സാഹോദര്യവും പൈതൃകവും പ്രതികാരത്തെയും കേന്ദ്രീകരിച്ച്, ‘മീശ’യെ ഒരാളുടെ വ്യക്തിത്വത്തിന്റെയും അഭിമാനത്തിന്റെയും അടയാളമായാണ് ഈ ഗാനത്തിൽ അവതരിപ്പിച്ചിട്ടുള്ളത്.

യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൗഹൃദത്തിന്റെയും, നിഗൂഢതകളുടെയും, മനുഷ്യ മനസ്സിന്റെ ശിഥിലതകളുടെയും, നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിന്റെയും കഥയാണ് ‘മീശ’ യുടെ പ്രമേയം.

തമിഴ് നടൻ കതിരിന്റെ ആദ്യ മലയാള ചിത്രമാണ് ‘മീശ’. കതിരിനു പുറമെ ഹക്കിം ഷാ, ഷൈൻ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു , ഹസ്ലി തുടങ്ങിയവർ ഈ ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിലെ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. സിനിമ രംഗത്തുനിന്നുമുള്ള നിരവധി പ്രമുഖരും ആശംസകൾ നേർന്ന് സമൂഹ മാധ്യമങ്ങളിൽ ഈ ഗാനം പങ്കുവച്ചു. ഗാനത്തിന്റെ മിക്സിംഗ് ചെയ്‍തിരിക്കുന്നത് കിരൺ ലാൽ (എൻ എച്ച് ക്യൂ സ്റ്റുഡിയോസ്). മാസ്റ്ററിംഗ് നിർവഹിച്ചിരിക്കുന്നത് സ്റ്റീവ് സ്മാർട്ട് (സ്റ്റുഡിയോ 301, സിഡ്‌നി, ഓസ്ട്രേലിയ). ബിനിൽ എൽഡോസും ഒംകാരദാസ് ഒ.എസുമാണ് റെക്കോർഡിംഗ് എഞ്ചിനിയർമാർ (എൻ എച്ച് ക്യൂ സ്റ്റുഡിയോസ്).

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുരേഷ് രാജനും, എഡിറ്റിംഗ് മനോജുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സരിഗമക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. കലാസംവിധാനം മകേഷ് മോഹനനും, സ്റ്റിൽ ഫോട്ടോഗ്രഫി ബിജിത്ത് ധർമ്മടവുമാണ്. സണ്ണി തഴുത്തലയാണ് ലൈൻ പ്രൊഡ്യൂസർ. മേക്കപ്പ് ജിതേഷ് പൊയ്യയും, വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരിക്കുന്നത് സമീറ സനീഷുമാണ്. സൗണ്ട് ഡിസൈനർ അരുൺ രാമ വർമ്മ. കളറിസ്റ്റ് ജയദേവ് തിരുവൈപതി, ഡിഐ ചെയ്‍തിരിക്കുന്നത് പോയറ്റിക്ക്, വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത് ഐവിഎഫ്എക്സ്. പബ്ലിസിറ്റി ഡിസൈനുകൾ തോട്ട് സ്റ്റേഷനും റോക്സ്സ്റ്റാറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്, പ്രൊമോ ഡിസൈനുകൾ ചെയ്തിരിക്കുന്നത് ഇല്ലുമിനാർട്ടിസ്റ്റ്. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ മേനോൻ. ഡിജിറ്റൽ മാർക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഇൻവെർട്ടഡ് സ്റ്റുഡിയോസ്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സംവിധായകന്റെ പേരില്ലാതെ പുതിയ പോസ്റ്റർ; കുഞ്ചാക്കോ ബോബൻ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തിൽ' ചർച്ചയാവുന്നു
"വേറെയൊരു ക്ലൈമാക്സ് ആയിരുന്നു ഭൂതകാലത്തിന് വേണ്ടി ആദ്യം ചിത്രീകരിച്ചത്": ഷെയ്ൻ നിഗം