വിശാൽ ചിത്രം 'മകുടം' ഇന്ന് മുതൽ ഒടിടിയിൽ; എവിടെ കാണാം?

Published : Sep 11, 2026, 02:05 PM IST
Magudam

Synopsis

വിശാൽ നായകനായ 'മകുടം' ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഇന്ന് രാത്രി 12 മണി മുതൽ ചിത്രം ലഭ്യമാകും. വൃദ്ധൻ ഉൾപ്പെടെ മൂന്ന് ഗെറ്റപ്പുകളിൽ വിശാൽ എത്തുന്ന ചിത്രത്തിന് തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

തെന്നിന്ത്യൻ മുൻനിര നായക താരം വിശാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം മകുടം ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു.വിശാൽ വൃദ്ധന്റെ വേഷത്തിൽ ഉൾപ്പടെ മൂന്നു ഗെറ്റപ്പുകളിൽ ആണ് ചിത്രത്തിൽ എത്തിയത്. നേരത്തെപുറത്തുവിട്ട, തുറമുഖ പശ്ചാത്തലത്തിൽ വിശാൽ തിരിഞ്ഞു നിൽക്കുന്ന ടൈറ്റിൽ ടീസർ മില്യനിൽ പരം കാഴ്ചക്കാരെ ആകർഷിച്ച് മുന്നേറിയിരുന്നു. ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളായിരുന്നു നേടിയത്. തെന്നിന്ത്യയിലെ മുൻ നിര നിർമ്മാണ കമ്പനിയായ ആർ.ബി. ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിച്ച 99-മത്തെ സിനിമയാണിത്. വിശാൽ നായകനാവുന്ന 35-മത്തെ സിനിമയും.

ഇന്ന് രാത്രി 12 മണി മുതലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. സൂപ്പർഹിറ്റ് സിനിമയായ മാർക്ക് ആന്റണിക്ക്‌ ശേഷം ജി വി പ്രകാശ് സംഗീതം നൽകുന്ന വിശാൽ സിനിമ കൂടിയാണ് മകുടം. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ദുഷാര വിജയനാണ്. അഞ്ജലിയും ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ടീസർ, ഗാനങ്ങൾ എന്നിവയും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജോൺ വിജയ്, ജയ പ്രകാശ്, തമ്പി രാമയ്യ,ചിത്ര ലക്ഷ്മൺ, അജയ്, വംശി കൃഷ്‍ണ, അബു സലിം, അർജായ് പ്രിൻസ്, വി. ജെ. ഝാൻസി, പദം കുമാർ, സാബുമോൻ, അൻപ്, ശ്രീലേഖ വാസന്തി, രാധിക, സബിത റോയ്, ബാലതാരങ്ങളായ അശ്വിൻ, മായാ, സഞ്ജയ്, റിയാൻ, സായ് സഞ്ജൻ, ജെറിക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

നിർമ്മാതാക്കൾഃ ബി. സുരേഷ്, R.B. ജീവൻ ചൌധരി, ജിതൻ രമേഷ്, ജീവ, ഛായാഗ്രഹണംഃ റിച്ചാർഡ് എം. നാഥൻ & അഭിനന്ദൻ രാമാനുജം, സംഗീതംഃ ജി. വി. പ്രകാശ് കുമാർ, കലാസംവിധായകൻഃ ജി. ദുരൈരാജ്, ആക്ഷൻ ഡയറക്ടർഃ ദിലീപ് സുബ്ബരായൻ,എഡിറ്റർഃ N.B. ശ്രീകാന്ത്, ഡയലോഗുകൾഃ പൊൻ പാർത്ഥിപൻ, വിശാൽ, അനദ് കുമാരൻ (തമിഴ്), രാജേഷ് എ. മൂർത്തി (തെലുങ്ക്), കഥഃ രവി അരസു, വരികൾഃ ഏകാദശി, വിവേക്, ഉമാ ദേവി, കരുണാകരൻ, വി7എച്ച്, കോസ്റ്റ്യൂം ഡിസൈനർഃ വാസുകി ഭാസ്കർ, നൃത്തസംവിധാനംഃ ബൃന്ദാ, ദിനേശ്, അസർ, അപ്സാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്ഃ M.V. രമേഷ് വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോഃ ലോർവൻ സ്റ്റുഡിയോ, സൌണ്ട് ഇഫക്റ്റ്സ് & മിക്സ്ഃ ടി. ഉദയ് കുമാർ (സൌണ്ട് വൈബ് സ്റ്റുഡിയോ), ഡിഐഃ ബി2എച്ച് സ്റ്റുഡിയോസ്, ടൈറ്റിൽ ഡിസൈനർഃ ട്യൂണി ജോഹാൻ, പബ്ലിസിറ്റി ഡിസൈനർഃ കണ്ണദാസൻ ഡി. കെ. ഡി., പ്രമോ സ്റ്റിൽസ്ഃ സുദർശൻ, സ്റ്റിൽസ്ഃ സായ് സന്തോഷ്, മാർക്കറ്റിംഗ്ഃ ടിക്കറ്റ് ഫാക്ടറി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്
കവിള്‍ വീര്‍ത്ത് അനുമോള്‍, ട്രോളുമായി ഭര്‍ത്താവ് ഭുവൻ