Malavika Mohanan : മാലിദ്വീപിലെ വിശേഷങ്ങള്‍, ഫോട്ടോ പങ്കുവെച്ച് നടി മാളവിക മോഹനൻ

Web Desk   | Asianet News
Published : Jan 28, 2022, 08:56 PM ISTUpdated : Jan 28, 2022, 09:56 PM IST
Malavika Mohanan : മാലിദ്വീപിലെ വിശേഷങ്ങള്‍, ഫോട്ടോ പങ്കുവെച്ച് നടി മാളവിക മോഹനൻ

Synopsis

മാലിദ്വീപില്‍ നിന്നുള്ള ഫോട്ടോകളാണ് അടുത്തിടെ മാളവിക മോഹനൻ പങ്കുവയ്‍ക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മാളവിക മോഹനൻ (Malavika Mohanan). അന്യ ഭാഷ സിനിമകളിലാണ് മാളവിക മോഹനൻ ഇപ്പോള്‍ സജീവം. മാളവിക മോഹന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മാലിദ്വീപില്‍ നിന്നുള്ള ഫോട്ടോകളാണ് ഇപ്പോള്‍ മാളവിക മോഹനന്റേതായി ചര്‍ച്ചയാകുന്നത്.

മാലിദ്വീപില്‍ നിന്നുള്ള ഫോട്ടോകളും വീഡിയോകളുമാണ് അടുത്തിടെയായി മാളവിക മോഹനൻ പങ്കുവയ്‍ക്കുന്നത്. ആകാശത്ത് നക്ഷത്രങ്ങളെ നോക്കിനില്‍ക്കുന്ന തന്റെ ഫോട്ടോയാണ് ഏറ്റവും ഒടുവില്‍ മാളവിക മോഹനൻ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്തായാലും മാളവിക മോഹനന്റെ ഫോട്ടോകള്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

'മാരൻ' എന്ന ചിത്രമാണ് മാളവിക മോഹനൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ധനുഷ് ആണ് ചിത്രത്തിലെ നായകൻ. മാളവിക മോഹനൻ ചിത്രം നിര്‍മിച്ചിരിക്കുന്നത് ടി ജി ത്യാഗരാജൻ ആണ്. സത്യ ജ്യോതി ഫിലിംസ് ആണ് ബാനര്‍.

കാര്‍ത്തിക് നരേയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  വിവേകാനന്ത് സന്തോഷമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജി വി പ്രകാശ് കുമാറാണ് 'മാരന്റെ' സംഗീത സംവിധായകൻ. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് പ്രസന്ന ജി കെയാണ്.

PREV
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍