മാസ്റ്ററിലെ അഭിനയത്തിന് ട്രോള്‍, ചിരിപ്പിച്ചെന്ന് മാളവിക മോഹനൻ!

Web Desk   | Asianet News
Published : Feb 03, 2021, 04:50 PM IST
മാസ്റ്ററിലെ അഭിനയത്തിന് ട്രോള്‍, ചിരിപ്പിച്ചെന്ന് മാളവിക മോഹനൻ!

Synopsis

ട്രോളുകള്‍ പങ്കുവെച്ച് മാളവിക മോഹനൻ.

താരങ്ങള്‍ക്ക് അടക്കമുള്ളവര്‍ക്ക് എതിരെ ട്രോളുകള്‍ ഉണ്ടാകാറുണ്ട്. ആരോഗ്യപരവും അനാരോഗ്യപരവുമായ ട്രോളുകള്‍ വരാറുണ്ട്. ചിലത് വിവാദമായി മാറാറുണ്ട്. തനിക്ക് എതിരെ വന്ന ട്രോളുകള്‍ തന്നെ ചിരിപ്പിച്ചെന്നാണ് നടി മാളവിക മോഹനൻ പറയുന്നത്. ട്രോളുകള്‍ മാളവിക മോഹനൻ തന്നെ ഷെയര്‍ ചെയ്‍തിട്ടുമുണ്ട്. മാസ്റ്റര്‍ എന്ന സിനിമയിലെ അഭിനയത്തെ കുറിച്ചുള്ളതാണ് ട്രോളുകള്‍.

വിജയ് നായകനായ മാസ്റ്റര്‍ ആണ് മാളവിക മോഹനൻ ആദ്യമായി നായികയായ തമിഴ് ചിത്രം. ചിത്രത്തിലെ മാളവിക മോഹനന്റെ അഭിനയത്തെ കളിയാക്കി ചില ട്രോളുകള്‍ വന്നു. ട്രോളുകള്‍ കാണാൻ താൻ വൈകിയെന്നാണ് മാളവിക മോഹനൻ പറയുന്നു. ചിലത് തന്നെ ചിരിപ്പിച്ചുവെന്നും സ്വയം ചിരിക്കാൻ കഴിയുന്നില്ലെങ്കില്‍ ജീവിതം എന്ത് വിരസമായേനെ എന്നും മാളവിക മോഹനൻ പറയുന്നു. ട്രോളുകള്‍ മാളവിക മോഹനൻ തന്നെ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ലോകേഷ് കനകരാജ് ആണ് മാസ്റ്റര്‍ സംവിധാനം ചെയ്‍തത്.

പട്ടം പോലെ എന്ന മലയാള സിനിമയിലൂടെയാണ് മാളവിക മോഹനൻ അഭിനയരംഗത്ത് എത്തിയത്.

തമിഴിലും സജീവമായിരിക്കുകയാണ് മാളവിക മോഹനൻ.

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്