'ഇത് മെസ്സിയുടെ ഫൈനൽ'; അർജന്റീനയെ പുകഴ്ത്തി മലയാള സിനിമ, ഒപ്പം എംബാപ്പയെയും

Published : Dec 19, 2022, 07:50 AM ISTUpdated : Dec 19, 2022, 08:06 AM IST
'ഇത് മെസ്സിയുടെ ഫൈനൽ'; അർജന്റീനയെ പുകഴ്ത്തി മലയാള സിനിമ, ഒപ്പം എംബാപ്പയെയും

Synopsis

2014ല്‍ കൈ അകലത്തില്‍ കൈവിട്ട ലോക കിരീടം 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തിയപ്പോൾ അത് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളിൽ ആവേശം തീര‍ത്തു.

ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്റീനയ്ക്ക് അഭിനന്ദന ലോകമെമ്പാടും അഭിനന്ദ പ്രവാഹം. ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്താണ് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തിയത്. 2014ല്‍ കൈ അകലത്തില്‍ കൈവിട്ട ലോക കിരീടം 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തിയപ്പോൾ അത് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളിൽ ആവേശം തീര‍ത്തു. ഈ അവസരത്തിൽ അർജന്റീനയ്ക്കും കട്ടയ്ക്ക നിന്ന് എംബാപ്പെയ്ക്കും ആശംസകളും അഭിനന്ദനവുമായി എത്തുകയാണ് മലയാള സിനിമാ ലോകം. 

"എന്തൊരു രാത്രി !!! നല്ല കളി !! സമ്പൂർണ്ണ Goosebumps !! ഒരുപക്ഷെ എക്കാലത്തെയും മികച്ച ഫുട്ബോൾ മത്സരങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചതിന്റെ ആവേശം", എന്നാണ് മമ്മൂട്ടി കുറിച്ചത്.

"ഉജ്ജ്വലമായ ഒരു ഫൈനൽ... യോഗ്യരായ രണ്ട് എതിരാളികൾ, അവരുടെ ഹൃദയം തുറന്ന് കളിച്ചു, ദശലക്ഷക്കണക്കിന് ഫുട്ബോൾ ആരാധകർക്ക് ആവേശകരമായ മത്സരം നൽകി. കഠിനമായി ജയിച്ച അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ. 36 വർഷത്തെ അധ്വാനവും കപ്പും ഒരിക്കൽ കൂടി നിങ്ങളുടേതാണ്. ഗംഭീരമായ അവസാന നൃത്തം...ഇത്രയും യോഗ്യരായ എതിരാളികളായതിനും അവസാനം വരെ അവർ നടത്തിയ മികച്ച പോരാട്ടത്തിനും കൈലിയൻ എംബാപ്പെയ്ക്കും ഫ്രഞ്ച് ടീമിനും അഭിനന്ദനങ്ങൾ.ഖത്തർ നന്നായി. ത്രില്ലിന്റെ ഒരു സീസണിന് ഫിഫയ്ക്ക് നന്ദി, 2026 ൽ വീണ്ടും കാണാം", എന്ന് മോഹൻലാലും കുറിച്ചു.

"എക്കാലത്തെയും മികച്ച ലോകകപ്പ് ഫൈനൽ, എംബാപ്പെ പ്രകൃതിയുടെ ഒരു ശക്തിയാണ്!!! എന്നാൽ ഈ ഫൈനൽ ലിയോ മെസ്സിക്ക് വേണ്ടിയുള്ളതാണെന്ന് ഞാൻ ഊഹിക്കുന്നു", എന്നാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തത്. "എന്താണ് സംഭവിച്ചത് !!! എന്തൊരു ഗെയിം. !!!! എംബാപ്പെ നീ മികച്ചതാണ്, എന്നാൽ ഇത് എപ്പോഴും മെസ്സിക്കുള്ളതായിരുന്നു", എന്നാണ് ദുല്‍ഖര്‍ പോസ്റ്റ് ചെയ്തത്. 

'അഭിനന്ദനങ്ങൾ അർജന്റീന, G.O.A.T ലിയോ മെസ്സിക്ക് അഭിനന്ദനങ്ങൾ. എന്തൊരു പോരാട്ടമായിരുന്നു എംബാപ്പെ. ഫ്രാൻസ് ഫൈനൽ കളിച്ചതിന് അഭിനന്ദനങ്ങൾ, ഒരു സ്വപ്ന മത്സരം', എന്ന് ഉണ്ണി മുകുന്ദൻ കുറിച്ചപ്പോൾ, 'വിജയി.....ഫുട്ബോൾ!!……വാമോസ് അർജന്റീന…..കൈലിയൻ എംബാപ്പെ എന്ന പേര് ഓർക്കുക... എന്തൊരു കൊലയാളി മനോഭാവമാണ് ആ മനുഷ്യന്!! ഇതുവരെയുള്ള ലോകകപ്പിലെ ഏറ്റവും മികച്ച ഫൈനൽ', എന്ന് കുഞ്ചാക്കോയും കുറിച്ചു.  

'ഇത് മെസ്സിയുടെ ഫൈനൽ'; അർജന്റീനയെ പുകഴ്ത്തി മലയാള സിനിമ, ഒപ്പം എംബാപ്പയെയും

PREV
Read more Articles on
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്