നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷഫീർ സേട്ട് അന്തരിച്ചു

Published : Mar 26, 2019, 09:21 AM IST
നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷഫീർ സേട്ട് അന്തരിച്ചു

Synopsis

ഷഫീർ സേട്ട് പരുന്ത്, കഥപറയുമ്പോള്‍ തുടങ്ങി ഏഴോളം ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ കണ്ട്രോളറായും  പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

തൃശ്ശൂര്‍: നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷഫീർ സേട്ട് (44)  അന്തരിച്ചു. ചൊവ്വാഴ്ച വെളുപ്പിന് രണ്ട് മണിക്ക് കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിൽവെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ആത്മകഥ, ചാപ്റ്റേഴ്സ്, ഒന്നും മിണ്ടാതെ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. 

പരുന്ത്, കഥപറയുമ്പോള്‍ തുടങ്ങി ഏഴോളം ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ കണ്ട്രോളറായും  പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: ഐഷ. മക്കള്‍: ദിയ ഖുല്‍ബാന്‍, ദയാല്‍ ഖുല്‍ബാന്‍. ഖബറടക്കം ഇന്ന് വൈകീട്ട് 4.30 ന് കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ടൈറ്റിലിൽ 'ഭ​ഗവാൻ', വെട്ടണമെന്ന് സെൻസർ ബോർഡ്; പേര് മാറ്റി നിർമാതാക്കൾ
മലയാളത്തിന്റെ ഡാർക്ക് ഹൊറർ ത്രില്ലർ ഒടിടിയിലേക്ക്, സ്‍ട്രീംഗ് തിയ്യതി പ്രഖ്യാപിച്ചു