സംഗീത ആസ്വാദകരെ ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് പാട്ടിന്റെ നിർവൃതിയിലെ ആവണി തെന്നലാക്കി മാറ്റിയ പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും. ഇന്നലെ രാത്രി 7.30 ന് അപ്പോളോ ബിജിഎസ് ആശുപത്രിയിൽ അന്ത്യശ്വാസം വലിച്ച എസ് ജാനകിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് നാലു വരെ മൈസൂരിലെ മഹാരാജാ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും. വൈകുന്നേരം 4.30ന് മൈസൂരിലെ കനിയനഹുണ്ടി ഫാം ഹൗസിൽ ആണ് സംസ്കാരം. മൈസൂരുവിൽ തന്നെ സംസ്കരിക്കണമെന്നായിരുന്നു ജാനകിയുടെ അന്ത്യാഭിലാഷം. ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ച ആ മഹാ പ്രതിഭയ്ക്ക് ആദരമർപ്പിച്ചു കൊണ്ട് ഒട്ടേറെ പ്രമുഖരാണ് രംഗത്തെത്തുന്നത്.

11:52 PM (IST) Jul 12
മലയിൻകീഴിൽ 30 വയസുകാരിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. വിളവൂർക്കലിൽ തെങ്ങത്താം കോഡ് ശിവ ശൈലത്തിൽ വിഷ്ണുവിന്‍റെ ഭാര്യ കാവ്യയാണ് മരിച്ചത്
11:24 PM (IST) Jul 12
ബെംഗളൂരുവിൽ ഓൺലൈൻ ഡെലിവറിക്കിടെ ഫ്ലാറ്റിൽ വെച്ച് യുവതിയോട് ലൈംഗികാതിക്രമം കാണിച്ച ഡെലിവറി ഏജന്‍റ് അറസ്റ്റിൽ
11:27 PM (IST) Jul 12
ഹോർമൂസ് കടലിടുക്ക് അടച്ചെന്ന ഇറാന്റെ വാദം അമേരിക്ക തള്ളി, ജലപാത തുറന്നതും സുരക്ഷിതവുമാണെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഒരു ഡസൻ ആണവ ബോംബുകളേക്കാൾ പ്രധാനമാണ് ഹോർമൂസെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുമ്പോൾ, പശ്ചിമേഷ്യയിലാകെ സംഘർഷം വ്യാപിക്കുകയാണ്
10:55 PM (IST) Jul 12
ഇറാനിലെ 140 കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായി. ഇതിന് മറുപടിയായി ഇറാൻ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കുകയും ഹോർമൂസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തു
10:34 PM (IST) Jul 12
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വധഭീഷണി മുഴക്കിയതിന് മലപ്പുറം സ്വദേശിക്കെതിരെ കേസെടുത്തു. സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് കണ്ടെത്തിയത്. പ്രകോപനപരമായ കമന്റുകൾ ഇട്ടവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു
10:15 PM (IST) Jul 12
വയനാട്ടിലെ മണ്ണിടിച്ചിൽ ദുരന്തഭൂമി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശിക്കാത്തതിനെതിരെ ബിജെപി. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ കാണാൻ എത്താത്ത ഇരുവരും തിരഞ്ഞെടുപ്പ് സമയത്ത് മാത്രം വരുന്നവരാണെന്ന് വിമർശനം. ഇത് ദേശീയ തലത്തിൽ ചർച്ചയാക്കുകയാണ് ബിജെപി
09:33 PM (IST) Jul 12
തമിഴ്നാട്ടിൽ വിജയ് സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന് കെ അണ്ണാമലൈ. വിജയിനെ അധികാരത്തിലേറ്റുന്ന അതേ യുവത്വം തന്നെ 2031 ലെ തിരഞ്ഞെടുപ്പിൽ ഭരണമാറ്റത്തിനായി വോട്ട് ചെയ്യുമെന്നും, സംസ്ഥാനത്തെ ഭരണമാറ്റ പ്രവണത തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
08:19 PM (IST) Jul 12
കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി അറിയിച്ചു. ദുരന്തത്തിൽ മരിച്ച 7 പേരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപ വീതവും സാമ്പത്തിക സഹായം നൽകും
08:01 PM (IST) Jul 12
ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ ഒമാൻ പ്രതിഷേധം കടുപ്പിച്ചു. ഇറാൻ സ്ഥാനപതിയെ നേരിട്ട് വിളിച്ചുവരുത്തി രേഖാമൂലം പ്രതിഷേധം അറിയിച്ച ഒമാൻ, ഗൾഫിലേക്കുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു
07:08 PM (IST) Jul 12
ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു. നിർബന്ധിത മതംമാറ്റ ശ്രമം പോലുള്ള ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് നിർദ്ദേശിച്ചു
05:00 PM (IST) Jul 12
പി എം ശ്രീ പദ്ധതിയിൽ കേന്ദ്രം ഫെഡറലിസത്തിന് എതിരായി പ്രവർത്തിക്കുന്നുവെന്നും എൽഡിഎഫ് സർക്കാർ തെറ്റ് ചെയ്തിട്ടില്ലെന്നും കെ കെ ശൈലജ. നീറ്റ് പരീക്ഷ അടിച്ചേൽപ്പിച്ചതുപോലെ പി എം ശ്രീയും സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രത്തിൻ്റെ ശ്രമം
01:28 PM (IST) Jul 12
ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാര്‍. ഒരു ഇന്ത്യക്കാരനെ കാണാതായിട്ടുണ്ട്. ഇത് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു
12:43 PM (IST) Jul 12
അമ്പലപ്പുഴയിൽ ജി സുധാകരനും സിപിഎം ജില്ലാ സെക്രട്ടറി ആർ നാസറും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. പരസ്പരം മുന്നറിയിപ്പുകളും ആരോപണങ്ങളുമായി ഇരുവരും രംഗത്തെത്തിയതോടെ ആലപ്പുഴയിലെ പാർട്ടി രാഷ്ട്രീയം കലങ്ങിമറിയുകയാണ്.
11:58 AM (IST) Jul 12
കേരളത്തിൽ പാർട്ടിയുടെ പ്രവർത്തന ശൈലിയിൽ വലിയ മാറ്റം വേണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി
11:42 AM (IST) Jul 12
വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി
11:40 AM (IST) Jul 12
കുടുംബ വഴക്കുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ വീട്ടില്‍ പോലീസ് എത്തിയപ്പോള്‍ തുമ്പുണ്ടായത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള കവര്‍ച്ച കേസിന്
11:08 AM (IST) Jul 12
വിഴിഞ്ഞം വിഷയത്തിൽ സിപിഎമ്മിൽ ഭിന്നാഭിപ്രായമില്ലെന്ന് നേതാവ് എം സ്വരാജ്. ഓരോ നേതാക്കളും അവരവരുടെ ശൈലിയിൽ കാര്യങ്ങൾ വിശദീകരിക്കുകയാണെന്നും പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
11:04 AM (IST) Jul 12
അധ്യാപകന്‍റെ അടിയേറ്റ് വിദ്യാർത്ഥിയുടെ കൈ പൊട്ടിയ സംഭവത്തില്‍ അധ്യാപകനെ സസ്പെൻഡ് ചെയ്തു
10:30 AM (IST) Jul 12
കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ മുരളീധരൻ രംഗത്ത്. എല്ലാത്തിനും കോടതിയുടെ ഇടപെടലാണെന്നും ഓരോരോ വിവാദം ഉണ്ടാക്കുന്നതല്ലെന്നും കെ മുരളീധരൻ
10:06 AM (IST) Jul 12
തിരിമറിയിലൂടെ പൊലീസ് ജോലി തട്ടിയെടുത്ത കേസിൽ വ്യാജരേഖ ചമച്ച പ്രതിക്ക് 27 വർഷങ്ങൾക്ക് ശേഷം തടവുശിക്ഷ വിധിച്ച് ഉത്തർപ്രദേശിലെ കോടതി
10:05 AM (IST) Jul 12
ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശം ഫുട്ബോൾ എല്ലാവർക്കും നൽകുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടിക്ക് പോറലേല്പിക്കുന്ന അഭിപ്രായപ്രകടനം നേതാക്കൾ ഒഴിവാക്കണമെന്നും ബേബി
09:44 AM (IST) Jul 12
മധ്യപ്രദേശിലെ സത്ന ജില്ലയിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം മൂന്ന് മാസങ്ങൾക്ക് ശേഷം പുറത്തുവന്നു
08:53 AM (IST) Jul 12
സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്നു. പാർട്ടിയിൽ ക്യത്യമായ ഇടപെടൽ നടത്താൻ കേന്ദ്ര നേതൃത്വത്തിന് കഴിയണമെന്നും സംസ്ഥാനങ്ങളിലെ സാഹചര്യം ശരിയായി വിലയിരുത്താനായില്ലെന്നുമാണ് വിമർശനം ഉയരുന്നത്
08:15 AM (IST) Jul 12
വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ സി തോമസും ഭാര്യ ലൗനി തോമസും വിയറ്റ്നാമിലേക്ക് പുറപ്പെട്ടത് ഏഴാം തീയതി
08:02 AM (IST) Jul 12
ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ രംഗത്ത്. മേഖലയിലെ യുഎസ് ഇടപെടൽ അവസാനിക്കുന്നതുവരെ ഒരു കപ്പലിനെയും കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോർമുസ് അടച്ചുവെന്നും ഇറാൻ പറഞ്ഞു. അനധികൃത പാതയിലൂടെ സഞ്ചരിച്ച കപ്പലിനെ ആക്രമിച്ചതായും ഇറാൻ റെവല്യൂഷണറി ഗാർഡ്സ് അറിയിച്ചു. ഇറാൻ അംഗീകരിക്കാത്ത ഒരു വഴിയിലൂടെയും കപ്പലുകൾ കടക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മസ്കറ്റിൽ നടന്ന ചർച്ചയ്ക്കിടെ ഒമാൻ കടലിടുക്കിലൂടെ രണ്ട് വ്യത്യസ്ത പാതകൾ നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ വന്നതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രഖ്യാപനം.
08:01 AM (IST) Jul 12
പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. കുട്ടിക്ക് അനസ്തേഷ്യ നൽകിയ ഡോക്ടർക്ക് പുറമെ, പീഡിയാട്രീഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവർക്കെതിരെയും കേസ് എടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. ചികിത്സാ രേഖകൾ മെഡിക്കൽ ബോർഡ് പരിശോധിച്ചശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഡോക്ടർമാരെ ചോദ്യം ചെയ്യും. മൂന്ന് ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. മാനേജ്മെന്‍റും അന്വേഷണ പരിധിയിൽ വരണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.
08:01 AM (IST) Jul 12
ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ടിന്മേൽ ഡിജിപി നാളെ ശുപാർശ സമർപ്പിച്ചേക്കും. ഡിജിപി നിയമോപദേശം തേടിയിരുന്നു. നിയമോപദേശവും എംആർ അജിത് കുമാറിന്റെ വിശദീകരണവും ഉൾപ്പെടുത്തിയായിരിക്കും ഡിജിപി നാളെ റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോർട്ട് ഡിജിപിക്ക് ലഭിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും സർക്കാരിന് സമർപ്പിക്കാത്തതിനെതിരെ യുഡിഎഫിലും കോൺഗ്രസിലും വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് റിപ്പോർട്ട് സർക്കാരിന്റെ മുന്നിലേക്ക് എത്താൻ പോകുന്നത്.