കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ മുരളീധരൻ രംഗത്ത്. എല്ലാത്തിനും കോടതിയുടെ ഇടപെടലാണെന്നും ഓരോരോ വിവാദം ഉണ്ടാക്കുന്നതല്ലെന്നും കെ മുരളീധരൻ
തൃശൂർ: കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ മുരളീധരൻ രംഗത്ത്. എല്ലാത്തിനും കോടതിയുടെ ഇടപെടലാണെന്നും ഓരോരോ വിവാദം ഉണ്ടാക്കുന്നതല്ലെന്നും കെ മുരളീധരൻ പറഞ്ഞു. പക്ഷേ എല്ലാ കാര്യത്തിലും കോടതി ഇടപെട്ടാൽ പിന്നെ ഭക്തജങ്ങൾക്ക് എന്തെങ്കിലും റോളുകൾ ഉണ്ടോ. ശബരിമലയിൽ ദേവസ്വത്തിന് റോളില്ല. സർക്കാരിനും റോളില്ല. ഹൈക്കോടതിയാണ് അവിടെ ഏതു പൂവ് ഉപയോഗിക്കണമെന്ന് പറയുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.
ക്ഷേത്രങ്ങളുടെ കാര്യത്തിൽ അമിതമായ ഇടപെടൽ വേണോമെന്നു ചിന്തിക്കേണ്ട സമയമാണ്. അത് ഞാൻ നിയമസഭയിൽ തുടങ്ങി വെച്ചിട്ടുണ്ട്. അവിടെ ആകുമ്പോൾ ആരെയും ഭയക്കേണ്ടതില്ലല്ലോ. പുറത്തു പറയുമ്പോൾ ആണല്ലോ കോടതി അലക്ഷ്യം വരികയെന്നും മുരളീധരൻ ചോദിച്ചു.


