
മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബാലതാരമാണ് ദേവനന്ദ. മിന്നല്‍ മുരളി, മൈ സാന്‍റ, നെയ്‍മര്‍ അടക്കമുള്ള ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ദേവനന്ദയ്ക്ക് കരിയര്‍ ബ്രേക്ക് ആയത് തിയറ്ററുകളില്‍ വിജയം നേടിയ മാളികപ്പുറമായിരുന്നു. ശബരിമലയില്‍ പോകണമെന്ന ആഗ്രഹം മനസിലിട്ട് നടക്കുന്ന ഒരു സ്കൂള്‍ വിദ്യാര്‍ഥിനി ആയിരുന്നു ദേവനന്ദയുടെ കഥാപാത്രം. ഇപ്പോഴിതാ നേരിട്ടും ശബരിമലയിലെത്തിയതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ദേവനന്ദ. സോഷ്യല്‍ മീഡിയയിലൂടെയാണ് വീഡിയോയും കുറിപ്പും ദേവനന്ദ പങ്കുവച്ചിരിക്കുന്നത്.
"ഇനി സ്വാമിയെ കാണാൻ 40 വർഷത്തെ കാത്തിരിപ്പാണ്. അതിലും വലുതല്ല മറ്റ് എന്തിന് വേണ്ടി ഉള്ള കാത്തിരിപ്പും. കഴിഞ്ഞ ദിവസം മലയിൽ പോയി ഭഗവാനെ കണ്ടപ്പോൾ", എന്നാണ് ശബരിമലയില്‍ തൊഴുത് നില്‍ക്കുന്ന തന്‍റെ വീഡിയോയ്ക്കൊപ്പം ദേവനന്ദ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസം സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തെ തുടര്‍ന്ന് മാളികപ്പുറം എന്ന ചിത്രവും ദേവനന്ദയുടെ കഥാപാത്രവും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഇടംപിടിച്ചിരുന്നു. മികച്ച ബാലതാരത്തിനുള്ള പുരസ്കാരത്തിന് ദേവനന്ദ പരിഗണിക്കപ്പെടാതെ പോയതില്‍ ഒരു വിഭാഗം പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയിലൂടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഒരുപാട് പേര്‍ മത്സരിക്കും. അതില്‍ ഒരാള്‍ക്കല്ലേ അവാര്‍ഡ് കൊടുക്കാന്‍ പറ്റൂ. അവാര്‍ഡ് നേടിയ ആള്‍ക്ക് എന്‍റെ എല്ലാ അഭിനന്ദനങ്ങളും, എന്നായിരുന്നു വിഷയത്തില്‍ ദേവനന്ദയുടെ പ്രതികരണം. വഴക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിന് തന്മയ സോളിനാണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചത്.
അതേസമയം വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറത്തില്‍ ഉണ്ണി മുകുന്ദനാണ് നായകനായി എത്തിയത്. ആന്‍റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം.അഭിലാഷ് പിള്ളയുടേതായിരുന്നു രചന. മലയാളത്തിലെ വിജയത്തെ തുടര്‍ന്ന് ഇതര ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.
ALSO READ : തീയതി ഉറപ്പിച്ചു; ഓഗസ്റ്റ് 10 ന് ഒന്നല്ല, രണ്ട് 'ജയിലര്‍'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ