ആരാധികയ്ക്ക് സ്നേഹം നിറഞ്ഞ മറുപടിയുമായി റോബിന്‍.
മലയാളികൾക്ക് ഏറെ സുപരിചിതരായവരാണ് റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും. ബിഗ് ബോസിലൂടെയാണ് റോബിനെ മലയാളികൾ അടുത്തറിഞ്ഞത്. ഷോയിൽ നിന്നും മടങ്ങിയ ശേഷം ഇന്റർവ്യുവിന് എത്തിയപ്പോഴായിരുന്നു മോഡലും നടിയും അവതാരകയുമായ ആരതിയെ റോബിൻ കാണുന്നത്. പിന്നാലെ ഇവർ പ്രണയത്തിലാകുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു താരങ്ങളുടെ വിവാഹം. നിലവിൽ ഹണിമൂൺ ആഘോഷത്തിലാണ് ദമ്പതികൾ.
നിലവിൽ അസർബൈജാനിൽ ആണ് ആരതിയുടെയും റോബിന്റെയും ഹണിമൂൺ. ഇവിടെ നിന്നുമുള്ള വീഡിയോകളും ഫോട്ടോകളും ഇവർ പങ്കുവയ്ക്കുന്നുമുണ്ട്. ഏറ്റവും പുതുതായി റോബിൻ പങ്കിട്ട പോസ്റ്റും അതിന് താഴെ വന്നൊരു കമന്റുമാണ് ഏറെ ശ്രദ്ധനേടുന്നത്. തൻ്റെ ജീവിതത്തിനും പ്രണയത്തിനും ഒരർത്ഥം ഉണ്ടായത് പൊടി ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ ആയിരുന്നുവെന്നും മഞ്ഞ് പെയ്യുന്നത് കാണണം എന്നത് അവളുടെ വലിയ ആഗ്രഹം ആയിരുന്നുവെന്നും റോബിൻ പറയുന്നു. ഇന്ന് അവൾ ഈ മഞ്ഞിൽ കൊച്ചു കുഞ്ഞുങ്ങളെ പോലെ കളിക്കുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞെന്നുമാണ് റോബിൻ പറഞ്ഞത്.
"അവളുടെ സന്തോഷത്തോടൊപ്പം ഞാനും ഏറേ സന്തോഷവാനാണ്. അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തതിൽ കൂടി ഞാൻ അനുഭവിച്ചത് മനോഹരമായ നിമിഷങ്ങൾ ആണ്, ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷങ്ങൾ. നിന്നോളം പ്രിയപ്പെട്ടതായി ഒന്നും എൻ്റെ ജീവിതത്തിൽ വന്നു ചേരാൻ ഇല്ല പൊടി", എന്നും റോബിൻ കുറിച്ചിരുന്നു.
'അമൽ ഡേവിസ്' നായകനാവുന്ന 'മെഡിക്കൽ മിറാക്കിള്‍'; ശ്രദ്ധനേടി ഫസ്റ്റ് ലുക്ക്
പിന്നാലെ മറുപടിയുമായി ആരതി പൊടിയും എത്തി. 'ഒരു പൂമാത്രം ചോദിച്ചു, ഒരു പൂക്കാലം നീ തന്നു. മിറാക്കിള്‍. ലവ് യു റോബിന്‍ ചേട്ടാ', എന്നാണ് ആരതി കുറിച്ചത്. ഇതിന് താഴെ 'ഗംഭീര വാക്കുകള്‍. ഈ ക്യാന്‍സര്‍ കിടക്കയില്‍ നിന്ന് ഇതു വായിച്ചപ്പോള്‍ മനസ് നിറഞ്ഞു പോയി. പ്രണയത്തെക്കാള്‍ വലുതായി ഈ ലോകത്തൊന്നുമില്ല', എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. ചേച്ചി എന്ന് വിളിച്ച് റോബിന്‍ സ്‌നേഹം പങ്കുവയ്ക്കുകയും ചെയ്തു.
