
സിനിമാ താരങ്ങൾക്ക് വാഹനങ്ങളോടുള്ള പ്രിയം പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളുടെ. മലയാള സിനിമാ താരങ്ങളും ഇക്കാര്യത്തിൽ ഒട്ടും പിറകിലല്ല എന്നത് പലപ്പോഴും തെളിഞ്ഞിട്ടുള്ള കാര്യവുമാണ്. പൃഥ്വിരാജ്, ദുൽഖർ, മമ്മൂട്ടി, ഫഹദ് തുടങ്ങി നിരവധി താരങ്ങൾക്ക് വാഹനങ്ങളോടുള്ള കമ്പം തന്നെ അതിന് ഉദാഹരണമാണ്. സമീപകാലത്ത് മലയാള സിനിമ താരങ്ങളിലെ താരം റേഞ്ച് റോവർ ആണ്.
നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും ടൊവിനോയും റേഞ്ച് റോവർ വാങ്ങിയതിന്റെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ
അടുത്തിടെ ഇടംപിടിച്ചിരുന്നു. ഇക്കൂട്ടത്തിലേക്കാണ് മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റ നിർമാതാവ് വേണു കുന്നപ്പിള്ളിയും റേഞ്ച് റോവർ സ്വന്തമാക്കിയത്.
റേഞ്ച് റോവർ ലോങ് വീൽ ബെയ്സാണ് വേണു കുന്നപ്പിള്ളി സ്വന്തമാക്കിയത്. ഏകദേശം 2.66 കോടി രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില. 3 ലീറ്റർ ഡീസൽ എൻജിൻ, 258 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കുമുണ്ട് ഈ ലോങ് വീൽ ബെയ്സാ. നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ 6.3 സെക്കൻഡ് മാത്രമാണ് വാഹനത്തിന് വേണ്ടത്. എസ്‍യുവിയുടെ ഉയർന്ന വേഗം 234 കിലോമീറ്ററാണ്.
രണ്ട് ദിവസം മുൻപാണ് റേഞ്ച് റോവർ സ്വന്തമാക്കിയ വിവരം ലിസ്റ്റിൽ ആരാധകരെ അറിയിച്ചത്. "ഈ 2022ൽ വിജയങ്ങളും സന്തോഷങ്ങളും നിറഞ്ഞതായിരുന്നു…അക്കൂട്ടത്തിലേക്ക് ഈ ഡിസംബർ മാസത്തിൽ മറ്റൊരു സന്തോഷം കൂടി .. ഇനി എന്നോടൊപ്പമുള്ള യാത്രയിൽ ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുന്നു…കൂടെ നിന്ന പ്രേക്ഷകർക്കും സപ്പോർട്ട് ചെയ്തവർക്കും ഒരുപാട് നന്ദി", എന്നായിരുന്നു സന്തോഷം പങ്കിട്ട് കൊണ്ടുള്ള ലിസ്റ്റിന്റെ വാക്കുകൾ. ഒപ്പം നടന്‍ പൃഥ്വിരാജിനും ലിസ്റ്റിന്‍ നന്ദി അറിയിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ