
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിന്‍ ക്യാബിനറ്റ് മന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കായിക യുവജനക്ഷേമ വകുപ്പാണ് ഉദയനിധിക്ക് സ്റ്റാലിന്‍ മന്ത്രിസഭയില്‍ ലഭിക്കുന്നത്. ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക്- തിരുവല്ലിക്കേനി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്, കൂടാതെ ഡിഎംകെ യുവജന വിഭാഗം തലവനുമാണ്.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഉദയനിധിക്ക് തമിഴ്‌നാട് ഗവർണർ ആർഎൻ രവി സത്യവാചകം ചൊല്ലിക്കൊടുത്തു. 2019-ൽ യൂത്ത് വിംഗ് സെക്രട്ടറിയായി 45 കാരനായ ഉദയനിധിയെ ഡിഎംകെ നിയമിച്ചത്. - ഏകദേശം മൂന്ന് പതിറ്റാണ്ടോളം ഇദ്ദേഹത്തിന്‍റെ പിതാവ് എംകെ സ്റ്റാലിനായിരുന്നു ഈ പദവി വഹിച്ചിരുന്നത്.
2018ൽ പിതാവിന്റെ എം കരുണാനിധിയുടെ മരണത്തെ തുടർന്നാണ് സ്റ്റാലിൻ ഡിഎംകെ അധ്യക്ഷനായത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചതോടെ അദ്ദേഹം മുഖ്യമന്ത്രിയായി.
നിരവധി തമിഴ് സിനിമകളിലും ഉദയനിധി പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. റെഡ് ജൈന്‍റ് എന്ന തമിഴിലെ വന്‍കിട സിനിമ നിര്‍മ്മാണ കമ്പനി ഉടമയുമാണ് ഉദയനിധി. കഴിഞ്ഞ വർഷം തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ താരപ്രചാരകരിൽ ഒരാളായി ഉദയനിധി ഉയർന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കടന്നാക്രമിച്ച് ദേശീയ മാധ്യമങ്ങളിലെ തലക്കെട്ടില്‍ ഉദയനിധി ഇടം പിടിച്ചു.
ഉദയനിധിയുടെ സ്ഥാനക്കയറ്റം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡിഎംകെയില്‍ വലിയ ചര്‍ച്ചയായി നടക്കുന്നുണ്ടായിരുന്നു. മന്ത്രിയാകുന്നതിന് മുന്‍പ് ഉദയനിധി ഏറ്റ ചലച്ചിത്രങ്ങള്‍ പൂർത്തിയാക്കാനുള്ള സമയം അനുവദിച്ചതാണ് മന്ത്രിപദവി ഏറ്റെടുക്കുന്നത് താമസിപ്പിച്ചത് എന്നാണ് വിവരം.
സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെ ഉദയനിധിയുടെ മന്ത്രിസഭ പ്രവേശനത്തെ "കുടുംബ രാഷ്ട്രീയം" എന്നാണ് വിശേഷിപ്പിച്ചത്. അതേ സമയം തങ്ങളുടെ യുവജന വിഭാഗത്തിന് ഊര്‍ജ്ജം നല്‍കാനാണ് ആദ്യമായി എംഎല്‍എയാകുന്നയാളെ മന്ത്രിയാക്കുന്നത് എന്നാണ് ഡിഎംകെ വാദിക്കുന്നത്.
'കുടുംബ രാഷ്ട്രീയം എന്ന് വിമര്‍ശിക്കുന്നവര്‍ക്ക് തന്‍റെ പ്രവര്‍ത്തനത്തിലൂടെ മറുപടി നല്‍കും' വിമര്‍ശനങ്ങള്‍ക്ക് സത്യപ്രതിജ്ഞയ്ക്ക് ശേഷം ഉദയനിധി മറുപടി നല്‍കി. ഒരോ നിയമസഭ മണ്ഡലത്തിലും ആധുനികമായ കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് തന്‍റെ ആദ്യ ലക്ഷ്യമെന്ന് ഉദയനിധി പറഞ്ഞു.
സിനിമ അഭിനയം പൂര്‍ണ്ണമായും നിര്‍ത്തുകയാണെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്‍. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന 'മാമന്നൻ' തന്റെ അവസാന ചിത്രമായിരിക്കും എന്നും ഉദയനിധി പറഞ്ഞു. നടന്‍ കമൽഹാസന്‍ തന്‍റെ ചിത്രത്തില്‍ അഭിനയിക്കാന്‍ നല്‍കിയ ഒരു ഓഫരും താന്‍ നിരസിച്ചുവെന്നും ഉദയനിധി വെളിപ്പെടുത്തി.
ഈ നടന്‍ ആരെന്ന് പറയാമോ? മേക്കോവറില്‍ ഞെട്ടിച്ച് താരം - വീഡിയോ
ഉദയനിധി സ്റ്റാലിന്‍ അധികാരമേറ്റു; കായികം, യുവജനക്ഷേമ വകുപ്പുകള്‍ ഭരിക്കും