
മുംബൈ: ചൊവ്വാഴ്ച നടൻ നവാസുദ്ദീൻ സിദ്ദിഖി തന്റെ വരാനിരിക്കുന്ന 'ഹദ്ദി' എന്ന ചിത്രത്തില്‍ തന്‍റെ മേക്ക് ഓവറിന്‍റെ 38 സെക്കൻഡ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ചിത്രത്തിൽ ട്രാൻസ്‌ജെൻഡർ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. തന്റെ കഥാപാത്രത്തിലേക്ക് താരം പ്രവേശിക്കുന്നതിന്റെ ടൈം-ലാപ്‌സ് വീഡിയെയാണ് ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഹദ്ദി' എന്റെ മാറ്റത്തിന്‍റെ ചെറുദൃശ്യം ഇങ്ങനെയാണ്. 'ഹദ്ദി' 2023-ൽ റിലീസ് ചെയ്യും. എന്നാണ് ക്യാപ്ഷനായി നവാസുദ്ദീൻ സിദ്ദിഖി നല്‍കിയിരിക്കുന്നത്.നീളമുള്ള കുർത്തയും നീളമുള്ള മുടിയുടെ വിഗ്ഗും ധരിച്ച കണ്ണ്, ലിപ്സ്റ്റിക്ക് എന്നിവയിൽ നിന്നാണ് ട്രാൻസ്ഫോർമേഷൻ വീഡിയോ അവസാനിക്കുന്നത്.
അഭിനയജീവിതത്തില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ഒരു വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് നവാസുദ്ദീൻ സിദ്ദിഖി . നവാഗതനായ അക്ഷത് അജയ് ശര്‍മ്മ സംവിധാനം ചെയ്യുന്ന ഹഡ്ഡി എന്ന ചിത്രത്തിലാണ് നവാസുദ്ദീന്‍റെ ഇതുവരെ കാണാത്ത തരത്തിലുള്ള മേക്കോവര്‍ ഉള്ളത്.
ഒരു സ്ത്രീയുടെ ലുക്കിലാണ് നവാസുദ്ദീന്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇറങ്ങിയ സമയത്ത് നവാസുദ്ദീന്‍ ആണെന്ന് അദ്ദേഹത്തിന്‍റെ കടുത്ത ആരാധകര്‍ക്കു പോലും തിരിച്ചറിയാനാവാത്ത തരത്തിലുള്ളതാണ് മേക്കോവര്‍.
റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഹഡ്ഡി. മോഷന്‍ പോസ്റ്റര്‍ പുറത്തെത്തിയപ്പോള്‍ ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും തനിക്കുള്ള പ്രതീക്ഷകളും നവാസുദ്ദീന്‍ പങ്കുവച്ചിരുന്നു- വ്യത്യസ്തവും രസകരവുമായ നിരവധി കഥാപാത്രങ്ങളെ ഞാന്‍ ഇന്നോളം അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ഇത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ ആയിരിക്കും ഞാന്‍ ഈ ചിത്രത്തില്‍ എത്തുക. ഒരു അഭിനേതാവ് എന്ന നിലയില്‍ സ്വന്തം പരിധികളെ ലംഘിക്കാന്‍ ഇത് എന്നെ സഹായിക്കും, നവാസുദ്ദീന്‍ പറഞ്ഞിരുന്നു.
'അസൂയ തോന്നുന്നു' നവാസുദ്ദീന്‍ സിദ്ദിഖിയുടെ വാക്കുകളോട് പ്രതികരിച്ച് റിഷഭ് ഷെട്ടി
കാന്താര, പുഷ്പ, കെജിഎഫ് പോലുള്ള ചിത്രങ്ങള്‍ ബോളിവുഡിനെ നശിപ്പിക്കും: അനുരാഗ് കശ്യപ്