
കേരളക്കരയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം. ഓരോ ദിവസവും നിമിഷവും മരിച്ചവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. ഇതിനോടകം 340 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനിയും നിരവധി പേർ മണ്ണിനടിയിൽ ആണ്. അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ് രക്ഷാപ്രവർത്തകർ. ദുരന്തത്തിൽ അകപ്പെട്ട് രക്ഷപ്പെട്ട നിരവധി പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുകയാണ്. കുട്ടികൾ അടക്കമുള്ളവരുണ്ട് ഇക്കൂട്ടത്തിൽ. ഇവർക്കായി സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാൻസ്.
ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകാനാണ് മമ്മൂട്ടി ഫാൻസ് തയ്യാറെടുക്കുന്നത്. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ ഘടകം ആണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാകും സഹായം എത്തിക്കുക. നേരത്തെ തന്നെ കെയർ ആൻഡ് ഷെയർ ദുരന്ത സ്ഥലത്തു ആവശ്യമായ സഹായങ്ങൾ എത്തിച്ചു തുടങ്ങിയിരുന്നു. വലപ്പാട് സീ പി ട്രസ്റ്റും കെയർ ആൻഡ് ഷെയറിനൊപ്പം രംഗത്തുണ്ട്.
മ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ ദുരന്ത സ്ഥലവും, ദുരിതാശ്വാസ ക്യാമ്പുകളും ഉടൻ തന്നെ സന്ദർശിച്ച് ജില്ലാ അധികാരികൾ മുഖാന്തിരം ആദ്യ ഘട്ടത്തിലുള്ള പഠനോപകരണങ്ങൾ കൈമാറും. തുടർന്ന് അവശ്യസാധനങ്ങളും മറ്റ് സഹായങ്ങളും ആവർത്തിക്കുമെന്ന് മമ്മൂട്ടി ഫാൻസ് ഓസ്‌ട്രേലിയ ഘടകം ട്രഷറർ വിനോദ് കൊല്ലംകുളം പറഞ്ഞു. സംഘടനയുടെ ഓസ്‌ട്രേലിയ വൈസ് പ്രസിഡന്റ് സജി പഴയാറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ സഹായ പദ്ധതികൾ അണിയറയിലുണ്ടന്ന് പ്രസിഡന്റ് മദനൻ ചെല്ലപ്പനും പറഞ്ഞു. മറ്റു രാജ്യങ്ങളിലെ മമ്മൂട്ടി ഫാൻസ് പ്രവർത്തകരും നിരവധി സഹായ പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട്.
ബജറ്റ് 100 കോടി, വേഷപ്പകർച്ചയിൽ ഞെട്ടിക്കാൻ ചിയാൻ വിക്രം; തങ്കലാൻ ബിഗ് അപ്ഡേറ്റ്
നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ മമ്മൂട്ടി നൽകിയരുന്നു. പിന്നീട് ആവശ്യമായ കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. മമ്മൂട്ടിയും മകനും നടനുമായ ദുൽഖർ സൽമാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം നൽകിയിരുന്നു. പതിനഞ്ച് ലക്ഷമാണ് താരം നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ