'അയ്യര്‍ ഈസ് ബാക്ക് ഇന്‍ ഫോം'; 'സിബിഐ 5'നുവേണ്ടി ലൊക്കേഷന്‍ ഹണ്ട് തുടങ്ങിയെന്ന് കെ മധു

By Web TeamFirst Published Oct 21, 2021, 6:13 PM IST
Highlights

പൂര്‍ണ്ണമായും ത്രില്ലര്‍ പശ്ചാത്തലത്തില്‍ തന്നെയാണ് സിബിഐ സിരീസിലെ അഞ്ചാം ചിത്രമെന്നും കാലത്തിന്‍റെ മാറ്റവും പ്രേക്ഷകരുടെ ചിന്താഗതികളിലെ മാറ്റവും ഉള്‍ക്കൊണ്ടുള്ളതാവും ചിത്രമെന്നും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി പറഞ്ഞിരുന്നു

സിബിഐ സിരീസിലെ അഞ്ചാമത്തെ ചിത്രത്തിന്‍റെ പ്രീ-പ്രൊഡക്ഷന്‍ ആരംഭിക്കുന്നു. സിനിമയുടെ ചിത്രീകരണത്തിനു മുന്നോടിയായുള്ള ലൊക്കേഷന്‍ ഹണ്ടിംഗ് ആരംഭിച്ചതായി സംവിധായകന്‍ കെ മധു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ചിത്രം ആരംഭിക്കുന്നതിന്‍റെ സൂചനയുമായി ഇന്നലെ കെ മധു ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

"2021... അയ്യര്‍ തിരിച്ചെത്തിയിരിക്കുന്നു! ലൊക്കേഷനുവേണ്ടിയുള്ള തിരച്ചിലിലാണ്. ഓരോ സൂക്ഷ്‍മാംശവും നിര്‍ണ്ണായകമാണ്. പുതിയ കാഴ്ച, പുതിയ പാതകള്‍, പുതിയ വെല്ലുവിളികള്‍, പുതിയ തുമ്പുകള്‍. സിബിഐ 5 വൈകാതെ ആരംഭിക്കും. കാത്തിരുന്ന് കാണുക", കെ മധു ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം സിനിമയുടെ ഛായാഗ്രാഹകന്‍, കലാസംവിധായകന്‍ എന്നിവരെയും പ്രഖ്യാപിച്ചിട്ടുണ്ട് കെ മധു. അഖില്‍ ജോര്‍ജ് ആണ് സിനിമയുടെ ഛായാഗ്രാഹകന്‍. സിറിള്‍ കുരുവിളയാണ് കലാസംവിധാനം. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രമടക്കമാണ് കെ മധുവിന്‍റെ പോസ്റ്റ്.

ALSO READ>> ആ കൊലപാതകം അന്വേഷിക്കാൻ സേതുരാമയ്യര്‍ സിബിഐ വീണ്ടും എത്തുമ്പോള്‍

പൂര്‍ണ്ണമായും ത്രില്ലര്‍ പശ്ചാത്തലത്തില്‍ തന്നെയാണ് സിബിഐ സിരീസിലെ അഞ്ചാം ചിത്രമെന്നും കാലത്തിന്‍റെ മാറ്റവും പ്രേക്ഷകരുടെ ചിന്താഗതികളിലെ മാറ്റവും ഉള്‍ക്കൊണ്ടുള്ളതാവും ചിത്രമെന്നും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രശസ്‍ത നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മ്മാണം. മണിച്ചിത്രത്താഴ്, എന്‍റെ സൂര്യപുത്രിക്ക്, ഗോഡ്‍ഫാദര്‍, അനിയത്തിപ്രാവ്, വിയറ്റ്നാം കോളനി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ് ആയ സ്വർഗചിത്ര അപ്പച്ചൻ 14 വർഷത്തെ ഇടവേളയ്ക്കു ശേഷം നിർമിക്കുന്ന ചിത്രമാണിത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. 

click me!