'ശരിയായയാളെ ‌കണ്ടെത്തി'; സേവ് ദ ഡേറ്റ് വീഡിയോയുമായി മാനസി

Published : Feb 02, 2025, 12:54 PM IST
'ശരിയായയാളെ ‌കണ്ടെത്തി'; സേവ് ദ ഡേറ്റ് വീഡിയോയുമായി മാനസി

Synopsis

ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം എന്ന സീരിയലിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് മാനസി ജോഷി.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മാനസി ജോഷി. മലയാളിയല്ലെങ്കിലും മാനസിയെ ടെലിവിഷൻ പ്രേക്ഷകർ ഇതിനകം നെഞ്ചേറ്റിക്കഴിഞ്ഞു. സീരിയലിലെയും വ്യക്തിജീവിതത്തിലെയും വിശേഷങ്ങൾ മാനസി തന്റെ മാനസി വ്‌ളോഗിലൂടെ ആരാധകരോട് പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് മാനസിയുടെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞത്. ഇപ്പോൾ, വിവാഹത്തിനു മുൻപായി മാനസി പങ്കുവെച്ച സേവ് ദ ഡേറ്റ് വീഡിയോകളും ശ്രദ്ധ നേടുകയാണ്. എഞ്ചിനീയറായ രാഘവയാണ് വരൻ.

റിസ്‌ക്ക് എടുക്കാന്‍ അദ്ദേഹം തയ്യാറായെന്നായിരുന്നു വിവാഹത്തെക്കുറിച്ച് മാനസി പറഞ്ഞത്. അദ്ദേഹത്തെപ്പോലെയൊരാളെ ജീവിത പങ്കാളിയായി ലഭിച്ചതില്‍ സന്തോഷവതിയാണ് താന്‍ എന്നും മാനസി പ്രതികരിച്ചിരുന്നു. പിറന്നാളിന് തൊട്ടുമുന്‍പായിരുന്നു രാഘവ മാനസിയെ പ്രൊപ്പോസ് ചെയ്തത്. സിനിമാസ്‌റ്റൈലിലായിരുന്നു പ്രൊപ്പോസല്‍. ആ ഒരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍ എന്നായിരുന്നു താരം പറഞ്ഞത്.

 

''പ്രണയമാണോ, അറേഞ്ച്ഡാണോ എന്നതല്ല പ്രധാനം. പരസ്പര ബഹുമാനവും മനസിലാക്കലുമാണ് വിവാഹ ജീവിതത്തില്‍ പ്രധാന കാര്യം. ശരിയായ ആളെത്തന്നെ കണ്ടത്താൻ സാധിച്ചതിൽ ഒരുപാട് സന്തോഷവതിയാണ് ഞാന്‍'', സേവ് ദ ഡേറ്റ് വീഡിയോക്കു താഴെ മാനസി കുറിച്ചു. വീഡിയോക്കു താഴെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്. ഫെബ്രുവരി 16നാണ് മാനസിയും രാഘവയും തമ്മിലുള്ള വിവാഹം. ജീവിതത്തിലെ പുതിയ തുടക്കത്തിന് എല്ലാവിധ ഭാവുകങ്ങളും അറിയിച്ചുള്ള ആശംസകളും മാനസിയുടെ സേവ് ദ ഡേറ്റ് വീഡിയോയുടെ കമന്റ് ബോക്സിൽ നിറയുകയാണ്.

ഒരുപാട് ആഗ്രഹിച്ചാണ് താന്‍ സീരയിലില്‍ രംഗത്തേക്ക് കടന്നു വന്നതെന്ന് മാനസി വെളിപ്പെടുത്തിയിരുന്നു. സീരിയലിൽ പകരക്കാരിയായാണ് വന്നതെങ്കിലും അധികം വൈകാതെ തന്നെ പ്രേക്ഷകര്‍ മാനസിയെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. ഏതായാലും മാനസിയുടെ ബിഗ് ഡേക്കുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകരും.

Read More: സര്‍പ്രൈസ് ഹിറ്റിന്റെ സംവിധായകനൊപ്പം മമ്മൂട്ടി, ഇതാ വമ്പൻ പ്രഖ്യാപനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'