ഒപ്പം ധ്യാന്‍, ദിലീപിന്‍റെ 150-ാം ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു; ആദ്യ വീഡിയോ എത്തി

Published : Feb 02, 2025, 12:46 PM ISTUpdated : Feb 02, 2025, 03:51 PM IST
ഒപ്പം ധ്യാന്‍, ദിലീപിന്‍റെ 150-ാം ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു; ആദ്യ വീഡിയോ എത്തി

Synopsis

സിദ്ദിഖ്, ബിന്ദു പണിക്കര്‍, ജോണി ആന്‍റണി, മഞ്ജു പിള്ള, ജോണി ആന്‍റണി എന്നിങ്ങനെ വന്‍ താരനിര

ദിലീപിന്‍റെ കരിയറിലെ 150-ാം ചിത്രം എന്ന നിലയില്‍ ശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്. മാജിക് ഫ്രെയിംസിന്‍റെ 30-ാം ചിത്രം ആണ് എന്നതും പ്രത്യേകതയാണ്. ഫാമിലി എന്‍റര്‍ടെയ്ന്‍‍മെന്‍റ് ​ഗണത്തില്‍ പെടുന്ന ചിത്രത്തിലെ ആ​ദ്യ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ദി സോള്‍ ഓഫ് പ്രിന്‍സ് എന്ന പേരില്‍ എത്തിയിരിക്കുന്ന വീഡിയോയിലൂടെ ചിത്രത്തിന്‍റെ തീം മ്യൂസിക്കും അവതരിപ്പിക്കുന്നുണ്ട്. 

ധ്യാന്‍ ശ്രീനിവാസന്‍, സിദ്ദിഖ്, ബിന്ദു പണിക്കര്‍, ജോണി ആന്‍റണി, മഞ്ജു പിള്ള, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്ന ചിത്രവുമാണ് ഇത്. ലിസ്റ്റിൻ സ്റ്റീഫൻ നിര്‍മ്മിക്കുന്ന ആദ്യ ദിലീപ് ചിത്രം കൂടിയാണിത്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഫാമിലി എന്റർടെയ്‍‌നറായി ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത് സനൽ ദേവ് ആണ്. ദിലീപ്- ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ട് ആദ്യമായി എത്തുന്നതും ഈ ചിത്രത്തിലൂടെയാണ്. ഊട്ടി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു 85 ദിവസങ്ങൾ നീണ്ട ചിത്രീകരണം.

ചിത്രത്തിൽ പ്രിൻസ് എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും. ദിലീപിന്റെ തന്നെ മറ്റൊരാനുജനായി ജോസ് കുട്ടിയും വേഷമിടുന്നു. ബാലൻ വക്കീൽ എന്ന ചിത്രത്തിനു ശേഷം സിദ്ദിഖ്-ബിന്ദു പണിക്കർ കോമ്പോയിൽ ഇവരുടെ മകനായി വീണ്ടും എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രം ഏപ്രിലില്‍ തിയറ്ററുകളില്‍ എത്തും. പി ആർ ഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടൈന്‍മെന്‍റ്, ഡിജിറ്റൽ പ്രമോഷൻസ് ആഷിഫ് അലി, അഡ്വെർടൈസിം​ഗ് 
ബിനു ബ്രിങ് ഫോർത്ത്, വിതരണം മാജിക് ഫ്രെയിംസ് റിലീസ്.

ALSO READ : 'എനിക്ക് പ്രോഗ്രാം കിട്ടുന്നതിനേക്കാൾ സന്തോഷം എൻ്റെ വിദ്യാർഥികൾക്ക് കിട്ടുന്നത്'; മനസ് നിറഞ്ഞ് സൗഭാഗ്യ

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍