'പഠിച്ചത് അംബാസിഡറിൽ, ഉപയോ​ഗിച്ചത് 16 വണ്ടികൾ, ഇഷ്ടം വോള്‍വോ': മണിയൻപിള്ള രാജുവിന്റെ വാഹന കഥ

Published : Feb 06, 2026, 09:11 AM IST
maniyanpilla raju

Synopsis

കഴിഞ്ഞ ദിവസം രാത്രി മണിയന്‍പിള്ള ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു. അപകട ശേഷം നടന്‍ വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലായിരുന്നു സംഭവം.

ടനും നിർമാതാവുമായ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റ വാർത്ത കഴിഞ്ഞ ദിവസം രാത്രി പുറത്തുവന്നിരുന്നു. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലായിരുന്നു സംഭവം. ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോ​ഗമിക്കുകയാണ്. വാഹനങ്ങളോട് പ്രിയമുള്ളൊരാളാണ് മണിയൻപിള്ള രാജു. ഏകദേശം 16 വണ്ടികൾ താൻ ഉപയോ​ഗിച്ചിട്ടുണ്ടെന്ന് മുൻപൊരു അഭിമുഖത്തിൽ നടൻ തന്നെ തുറന്നു പറഞ്ഞിരുന്നു.

'ഞാൻ ഡ്രൈവിം​ഗ് പഠിച്ചിട്ടില്ല. സ്വയം ആയതാണ്. ഒരിക്കൽ ചെന്നൈയിൽ നിന്നും വരുന്ന സമയം. സുകുമാരൻ ചേട്ടനുണ്ട് മല്ലിക ചേച്ചിയും ഉണ്ട്. സി​ഗരറ്റ് വലിക്കാൻ വേണ്ടി എന്നോട് ചേട്ടൻ സ്റ്റിയറിം​ഗ് പിടിക്കാൻ പറഞ്ഞു. അതിലിങ്ങിനെ പതിയെ പിടിച്ച് പിടിച്ച് ബാലൻസായി. എന്റെ ഒരു ഫ്രണ്ടിനോട് ഒരു ദിവസം പറഞ്ഞു വണ്ടി ഓടിക്കാൻ പഠിക്കണമെന്ന്. എന്നോട് തന്നെ ഓടിക്കാൻ പറഞ്ഞു. അംബാസിഡർ കാറിലായിരുന്നു അത്. ഞാൻ കുറച്ചു ദൂരം ഓടിച്ചു. കവടിയാർ എത്തിയപ്പോൾ പുള്ളി വണ്ടി നിർത്തി. മനുഷ്യനെ കളിയാക്കരുത് ഇയാക്ക് ഡ്രൈവിം​ഗ് അറിയാമെന്ന് പറഞ്ഞു. ദൈവത്തിനാണേ അറിയില്ലെന്ന് ഞാൻ പറഞ്ഞു. അങ്ങനെ പഠിച്ചതാണ്. ഇപ്പോൾ സ്വന്തമായിട്ടെ വണ്ടി ഓടിക്കൂ. തിരുവനന്തപുരത്തുള്ളപ്പോൾ ഫുൾ ഞാൻ തന്നെയാണ് ഓടിക്കുന്നത്. ട്രിവാൻഡ്രം വിട്ടു പോകുമ്പോൾ ഡ്രൈവർ ഉണ്ടാകും. പണ്ട് ഫിയറ്റും മാരുതിയുമൊക്കെ ഓടിച്ച് കോഴിക്കോട് വരെയൊക്കെ പോയിട്ടുണ്ട്. 16 വണ്ടികൾ ഉപയോ​ഗിച്ചതിൽ വോൾവോ ആണ് ഇഷ്ടം. അതിൽ കയറാനും ഇറങ്ങാനുമൊക്കെ എളുപ്പമാണ്. ചെറിയ വണ്ടികൾ ബുദ്ധിമുട്ടാണ്', എന്നായിരുന്നു മുൻപ് ബൈജു എൻ നായരോട് സംസാരിക്കവേ മണിയൻപിള്ള രാജു പറഞ്ഞത്.

'മലയാള സിനിമയിൽ വണ്ടി ഓടിക്കുന്നതിൽ അത്ഭുതമായി തോന്നിയിട്ടുള്ളത് ​ഗണേഷ് കുമാറിന്റേതാണ്. അസാധ്യ ഡ്രൈവിം​ഗ് ആണ് പുള്ളിയുടേത്. വണ്ടി ഓടിക്കുന്നതിന് അവന് കൺട്രോൾ ഉണ്ട്. മോഹൻലാലിന്റേതും പെർഫെക്ട് ഡ്രൈവിം​ഗ് ആണ്. പണ്ടും വണ്ടി ഓടിക്കുന്നതിൽ എൻജോയ്മെന്റുള്ള ആള് മമ്മൂട്ടിയാണ്', എന്നും മണിയൻപിള്ള അന്ന് പറഞ്ഞിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മദ്യപിച്ചെത്തിയ ആരാധകനെ അന്ന് തല്ലി; അയാൾ ആളെ കൂട്ടി വന്നു, പിന്നെ നടന്നത്..; വെളിപ്പെടുത്തി സായ് ധൻഷിക
മൂന്നില്‍ രണ്ടും മോഹൻലാലിന്, ടെലിവിഷനില്‍ ഹൃദയപൂര്‍വ്വത്തിന് റെക്കോര്‍ഡ് റേറ്റിംഗ്, ഒന്നാമത് ആ ചിത്രം