
ചെന്നൈ : നടി തൃഷയുമായി ബന്ധപ്പെട്ട് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിന്മേൽ കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷയുമായി നടൻ മൻസൂർ അലി ഖാൻ. ചെന്നൈ പ്രിൻസിപ്പൽ കോടതിയിൽ ഹർജി നൽകി. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകിയിരുന്നു. പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾചുമത്തിയാണ് കേസെടുത്തത്. നടനെതിരെ കേസെടുക്കാൻ ദേശീയ വനിത കമ്മീഷൻ, തമിഴ്നാട് ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. പിന്നാലെ രാവിലെ ചെന്നൈയിൽ വാർത്താസമ്മേളനം നടത്തിയ മൻസൂർ, പരാമർശത്തിൽ മാപ്പുപറയില്ലെന്ന് വ്യക്തമാക്കിയിരുന്നു. സിനിമയിലെ ബലാത്സംഗ രംഗങ്ങൾ യഥാർത്ഥമല്ല. തൃഷയ്ക്കൊപ്പം ഇനിയും അഭിനയിക്കുമെന്നും വിവാദത്തിലൂടെ കൂടുതൽ പ്രശസ്തനായെന്നും മൻസൂർ അവകാശപ്പെട്ടു.
ഇനി ലോകേഷ് പടത്തില്‍ അഭിനയിക്കില്ല; അഭിനയിക്കണമെങ്കില്‍ ആ റോള്‍ തരണമെന്ന് മന്‍സൂര്‍ അലി ഖാന്‍.!
വിജയ് നായകനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് വലിയ വിവാദമായത്. മന്‍സൂറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നായിക തൃഷയുമൊത്ത് അഭിനയിക്കാന്‍ പോവുകയാണെന്ന് മനസിലാക്കിയപ്പോള്‍ ഒരു കിടപ്പറ രംഗം ഉണ്ടാവുമെന്നാണ് ഞാന്‍ കരുതിയിരുന്നതെന്നായിരുന്നു നടന്‍റെ വിവാദപരാമര്‍ശം. രൂക്ഷ ഭാഷയിലാണ് തൃഷയും ചിത്രത്തിന്‍റെ സംവിധായകന്‍ ലോകേഷും പരാമർശത്തോട് പ്രതികരിച്ചത്. പിന്നാലെ ചലച്ചിത്ര മേഖല തന്നെ നടനെതിരെ രംഗത്തെത്തി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ