പൊലീസിന്റെ നൈറ്റ് പട്രോള്‍ സംഘത്തിനൊപ്പം റാണി മുഖര്‍ജി!

Published : Dec 06, 2019, 07:24 PM IST
പൊലീസിന്റെ നൈറ്റ് പട്രോള്‍ സംഘത്തിനൊപ്പം റാണി മുഖര്‍ജി!

Synopsis

പൊലീസിന്റെ നൈറ്റ് പട്രോള്‍ സംഘത്തെ സന്ദര്‍ശിച്ച് റാണി മുഖര്‍ജി.

റാണി മുഖര്‍ജി നായികയാകുന്ന സിനിമ മര്‍ദാനി 2 പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ശിവാനി ശിവജി എന്ന പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് റാണി മുഖര്‍ജി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. യുവാക്കള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് എതിരായുള്ള ബോധവത്‍കരണവുമായാണ് മര്‍ദാനി 2 എത്തുന്നത്. അതേസമയം നൈറ്റ് പട്രോള്‍ പൊലീസ് സംഘത്തെ റാണി മുഖര്‍ജി സന്ദര്‍ശിക്കുകയും അവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്‍തു.


പൊലീസ് സേനയുടെ ജാഗരൂകമായുള്ള ശ്രദ്ധ ഒരുപാട് കുറ്റകൃത്യങ്ങള്‍ തടയുന്നുണ്ട്. രാജ്യത്തെ എല്ലാ പൊലീസ് സേനയെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. രാത്രിയില്‍ ഒരു നിമിഷം പോലും കണ്ണടക്കാതെ അവര്‍ നമ്മളെ സംരക്ഷിക്കുകയാണ്. അവര്‍ ഇല്ലാത്ത ഒരു സമൂഹത്തെ എനിക്ക് വിചാരിക്കാനാകില്ല. അവരുടെ ത്യാഗങ്ങളും  കടമ നിറവേറ്റുന്നതും നമ്മളെ സമാധാനപരമായി ജീവിക്കാൻ സഹായിക്കുന്നു, നമ്മുടെ പൊലീസ് സേനയുടെ അവിശ്വസനീയമായ പ്രവർത്തനങ്ങൾ എടുത്തുകാണിക്കാൻ  ചെറിയ ശ്രമം നടത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്- റാണി മുഖര്‍ജി പറയുന്നു. രാജ്യത്ത് യുവാക്കളുടെ കുറ്റകൃത്യങ്ങള്‍ എത്രത്തോളം വര്‍ദ്ധിക്കുന്നുണ്ടെന്നാണ് ചിത്രം പറയുന്നത് എന്ന് റാണി മുഖര്‍ജി നേരത്തെ പറഞ്ഞിരുന്നു.  നിങ്ങളുടെ കാതും കണ്ണും തുറന്നിരിക്കേണ്ടത് പ്രധാനമാണ്, രണ്ട് സിനിമകളിലും 'മർദാനി' ചെയ്യുന്നത് അതിനെ കുറിച്ചുള്ള ബോധവത്‍ക്കരണമാണ്.   അടിസ്ഥാനപരമായി കുറ്റകൃത്യങ്ങൾ എങ്ങനെ നടക്കുന്നുവെന്നും ആളുകൾ നിർഭാഗ്യകരമായ സംഭവങ്ങൾക്ക് ഇരയാകുന്നുവെന്നും സിനിമ കാണിക്കുന്നുവെന്നും റാണി മുഖര്‍ജി പറയുന്നു. ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള നിരവധി കോളേജുകളില്‍ സന്ദര്‍ശിക്കാനും അവിടത്തെ വുമണ്‍ സെല്‍ അംഗങ്ങളുമായി സംവദിക്കാനും മര്‍ദാനി 2വിന്റെ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്. വനിതാ വികസന സെല്ലിലെ അംഗങ്ങൾ കോളേജുകളെ പെൺകുട്ടികളുടെ സുരക്ഷാ കേന്ദ്രമാക്കി മാറ്റുന്നതിന് സ്വീകരിച്ച നടപടികൾ മനസിലാക്കാനും  ലൈംഗിക ചൂഷണത്തിനെതിരെ നിലകൊള്ളാൻ കോളേജുകളിലെ പുരുഷ-വനിതാ വിദ്യാർത്ഥികളുമായി റാണി മുഖര്‍ജി സംവദിക്കാനുമാണ് തീരുമാനം.   യുവാക്കളുടെ അക്രമ കുറ്റകൃത്യങ്ങളുടെ തീവ്രമായ വർധനയെക്കുറിച്ച് കൂടുതൽ അവബോധം കൊണ്ടുവരാനും ആഗ്രഹിക്കുന്നു. നമ്മുടെ കുട്ടികളെ നമുക്ക് സംരക്ഷിക്കണം റാണി മുഖര്‍ജി പറയുന്നു.  

ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന യുവാവ് ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രം. അതിനെതിരെയുള്ള പോരാട്ടമാണ് ചിത്രത്തിലുള്ളത്. മര്‍ദാനി സംവിധാനം ചെയ്‍തത് പ്രദീപ് സര്‍ക്കാര്‍ ആണ്.

ചിത്രത്തിന്റെ പ്രത്യേകതകളെ കുറിച്ച് സംവിധായകനും നായികയും നേരത്തെ വ്യക്തമാക്കിയിരുന്നു. റാണി മുഖര്‍ജിയുടെ ശിവാനി ദുഷ് പ്രവര്‍ത്തികള്‍ക്ക് എതിരെയാണ് ചിത്രത്തില്‍ പോരാടുന്നത്. സ്‍ത്രീകളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ക്രിമിനലാണ് ചിത്രത്തിലെ വില്ലൻ. അയാള്‍ക്ക് എതിരെയുള്ള പോരാട്ടമാണ് ശിവാനി നടത്തുന്നത്- ഗോപി പുത്രൻ പറയുന്നു.

ഒരു മനുഷ്യന്റെ പൈശാചിക പ്രവര്‍ത്തികള്‍ക്കെതിരെയാണ് ചിത്രത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ പോരാടുന്നത് എന്ന് റാണി മുഖര്‍ജിയും പറയുന്നത്. സ്‍ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുകയാണ് ലക്ഷ്യം. തിൻമയ്‍ക്ക് എതിരെയുള്ള നൻമയുടെ വിജയമാണ് നവരാത്രി പറയുന്നത് എന്ന് നമുക്ക് അറിയാമല്ലോ. മഹിഷാസുരനെതിരെയുള്ള ദേവി ദുര്‍ഗ്ഗയുടെ വിജയമായാലും രാവണന് എതിരെയുള്ള രാമന്റെ വിജയമായാലും ഇത്തരുണത്തില്‍ വളരെ പ്രധാനമാണ്. അതുകൊണ്ടാണ് അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ തന്നെ മര്‍ദാനി 2ന്റെ യാത്ര തുടങ്ങുന്നത്. സ്‍ത്രീ ശക്തിയുടെ ഏറ്റവും ഏറ്റവും പ്രധാനമായിട്ടുള്ള ആഘോഷത്തില്‍ തന്നെ മര്‍ദാനി 2വും വരുന്നു. പൈശാചികതയ്‍ക്ക് എതിരെയാണ് ദുര്‍ഗ്ഗാ ദേവിയുടെ പോരാട്ടം.

സ്‍ത്രീകള്‍ക്ക് എതിരെയുള്ള ക്രൂരത അവസാനിപ്പിക്കാനുള്ള ധീരതയോടെയുള്ള സമീപനമാണ് മര്‍ദാനി 2വിലും- ടീസര്‍ റിലീസ് ചെയ്‍തപ്പോള്‍ റാണി മുഖര്‍ജി പറഞ്ഞിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മിനിറ്റുകളുടെ ഓട്ടോ യാത്ര, വാഹനപരിശോധനയില്‍ ഫൈന്‍ 17,000! ഉടന്‍ അടച്ച് യാത്രികന്‍, കൈയടിച്ച് സോഷ്യല്‍ മീഡിയ
പുലർച്ചെ 4 മണി വരെ നീണ്ട ഡാൻസ്; സിൽവർ ലഹങ്കയിൽ തിളങ്ങി രശ്മിക; 'വിരോഷ്' സംഗീത് ചിത്രങ്ങൾ വൈറൽ!