ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു; ഐഎഫ്എഫ്കെ വ്യക്തമായ രാഷ്ട്രീയ നിലപാട് പ്രഖ്യ‌പിക്കുന്ന മേളയെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Dec 6, 2019, 7:12 PM IST
Highlights

'വ്യക്തമായ രാഷ്ട്രീയ നിലപാട് പ്രഖ്യ‌പിക്കുന്ന മേളയാണ് ഐഎഫ്എഫ്കെ'. നല്ല സിനിമയാകണം യുവതലമുറയുടെ ലഹരിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഔദ്യോഗികമായി തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. നടി ശാരദ വിശിഷ്ടാതിഥിയായി. 

മലയാളി പ്രേക്ഷകന്‍റെ ആസ്വാദന നിലവാരം കൂടിയതിൽ ഐഎഫ്എഫ്കെ പങ്കുവഹിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വ്യക്തമായ രാഷ്ട്രീയ നിലപാട് പ്രഖ്യ‌പിക്കുന്ന മേളയാണ് ഐഎഫ്എഫ്കെ. മൂന്നാം ലോക രാജ്യങ്ങളിലെ ചിത്രങ്ങൾക്കൊപ്പമാണ് ഈ മേള. നല്ല സിനിമയാകണം യുവതലമുറയുടെ ലഹരിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

73 രാജ്യങ്ങളിൽ നിന്നുള്ള 186 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. 14 സ്ക്രീനുകളിലായി 15 വിഭാഗങ്ങളിലാണ് പ്രദർശനം. ഒമ്പതിനായിരത്തോളം പേർക്ക് ഒരേ സമയം സിനിമ കാണാം. മുൻകൂട്ടി ബുക്ക് ചെയ്യാൻ മൊബൈൽ അപ്ലിക്കേഷനും ഓൺലൈൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടും ആർ കെ കൃഷാന്തിൻറെ വൃത്താകൃതിയിലുള്ള ചതുരവുമാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങൾ. ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈറി ബെഷാറയാണ് ജൂറി ചെയർമാൻ. 

click me!