നിറകണ്ണുകളോടെ അമ്മ ഭൂപതി; പത്മവ്യൂഹത്തിലെ അഭിമന്യു കണ്ടു

By Web TeamFirst Published Mar 9, 2019, 7:44 PM IST
Highlights

ചിത്രത്തിൽ അഭിമന്യുവായെത്തുന്നത് ആകാശ് ആര്യനാണ്. വിനീഷ് ആരാധ്യയാണ് സംവിധായകൻ. അഭിമന്യുവിന്റെ ജീവിതം പറയുന്ന  നാൻ പെറ്റ മകൻ എന്ന മറ്റൊരു ചിത്രവും ഉടൻ തിയറ്ററുകളിലെത്തും

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കഥ പറയുന്ന ചിത്രം പത്മവ്യൂഹത്തിലെ അഭിമന്യു തിയറ്ററുകളിലെത്തി. സിനിമയുടെ ആദ്യ പ്രദർശനം കാണാൻ അഭിമന്യുവിന്റെ മാതാപിതാക്കളും കൊച്ചിയിൽ എത്തിയിരുന്നു. നിറകണ്ണുകളോടെയാണ് അമ്മ ഭൂപതി ചിത്രം കണ്ടിറങ്ങിയത്.

അഭിമന്യുവിന്റെ കൊലപാതകവും ക്യാമ്പസ് ജീവിതവും പ്രമേയമാകുന്ന ചിത്രമാണ് പത്മവ്യൂഹത്തിലെ അഭിമന്യു. വട്ടവടയിലേയും മഹാരാജാസ് കോളെജിലെയും അഭിമന്യുവിന്റെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. മകന്റെ ജീവിതം പറയുന്ന ചിത്രം കാണാനെത്തിയ മാതാപിതാക്കളുടെ കണ്ണുകളും ഈറനണിഞ്ഞു. നിറഞ്ഞ കണ്ണുകളോടെയാണ് മനോഹരനും ഭൂപതിയും സിനിമ കണ്ടത്. അഭിമന്യുവിന് പ്രീയപ്പട്ട സഖാവായിരുന്ന സൈമൺ ബ്രിട്ടോയായി വേഷമിട്ടത് അന്തരിച്ച സിപിഎം നേതാവ് സൈമൺ ബ്രിട്ടോ തന്നെയാണ്.

ചിത്രത്തിൽ അഭിമന്യുവായെത്തുന്നത് ആകാശ് ആര്യനാണ്. വിനീഷ് ആരാധ്യയാണ് സംവിധായകൻ. അഭിമന്യുവിന്റെ ജീവിതം പറയുന്ന  നാൻ പെറ്റ മകൻ എന്ന മറ്റൊരു ചിത്രവും ഉടൻ തിയറ്ററുകളിലെത്തും.

click me!