
മലയാളത്തതിന്റെ യുവ താരങ്ങളായ മാത്യു തോമസും നസ്‍ലെനും പ്രധാന വേഷങ്ങളിലെത്തുന്ന നെയ്‍മര്‍ ആരാധകര്‍ കാത്തിരിക്കുന്നതാണ്. സുധി മാഡിസണാണ് 'നെയ്‍മര്‍' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സുധി മാഡിസണിന്റേതാണ് ചിത്രത്തിന്റെ കഥയും. നെയ്‍മര്‍ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.
മാത്യു, നസ്‍ലെൻ എന്നിവര്‍ക്ക് പുറമേ വിജയരാഘവൻ, ജോണി ആന്റണി തുടങ്ങിയവരും 'നെയ്‍മര്‍' എന്ന പുതിയ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു 'നെയ്‍മര്‍' മെയ് 12ന് റിലീസ് ചെയ്യും . ഷാൻ റഹ്‌മാന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ ഒൻപതു ഗാനങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആൽബി ആന്റണിയാണ്. 'നെയ്‍മര്‍' എന്ന ചിത്രത്തിന്റെ ശബ്‍ദമിശ്രണം ദേശീയ പുരസ്‌കാര ജേതാവ് വിഷ്‍ണു ഗോവിന്ദ് ആണ്.
'നെയ്‍മർ' എന്ന പേര് ഫുട്‌ബോളുമായി അടുത്തുനിൽക്കുന്നുണ്ടെങ്കിലും ഇതൊരു മുഴുനീള ഫുട്‌ബോൾ ചിത്രമല്ലെന്നാണ് സംവിധായകൻ സുധി മാഡിസണ്‍ തന്നെ പറഞ്ഞിട്ടുണ്ട്. മലയാളവും തമിഴും ഇടകലർന്ന കഥാ പശ്ചാത്തലത്തിൽ പ്രായ ദേശഭാഷ അതിർവരമ്പുകളില്ലാതെ ആർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമാണ് 'നെയ്‍മര്‍'. 'ഓപ്പറേഷൻ ജാവ'യ്ക്ക് ശേഷം പദ്‍മ ഉദയ് നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയമുണ്ട് നെയ്‍മറിന്. നൗഫൽ അബ്‌ദുള്ളയാണ് 'നെയ്‍മറി'ന്റെ ചിത്രസംയോജനം.
നിമേഷ് താനൂർ കലാസംവിധാനം നിർവഹിക്കുന്ന ചിത്രമാണ് 'നെയ്‍മര്‍'. ഫീനിക്സ് പ്രഭുവാണ് ചിത്രത്തിന്റെ ആക്ഷൻ കോറോയോഗ്രഫി നിര്‍വഹിക്കുന്നത്. മഞ്ജുഷ രാധാകൃഷ്‍ണനാണ് 'നെയ്‍മര്‍' എന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം നിര്‍വഹിക്കുന്നത്. മേക്കപ്പ് രഞ്ജിത്ത് മണലിപറമ്പില്‍, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ജിനു പി കെ, എക്‌സിക്യുട്ടിവ് പ്രൊഡ്യൂസര്‍ ഉദയ് രാമചന്ദ്രൻ, വിഫ്എക്സ് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, സ്റ്റില്‍സ് ജസ്റ്റിൻ ജെയിംസ് എന്നിവരുമാണ് 'നെയ്‍മര്‍' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.
Read More: നടൻമാരായ പ്രഭാസിന്റെയും പവൻ കല്യാണിന്റെയും ആരാധകര്‍ ഏറ്റുമുട്ടി, ഒരാള്‍ കൊല്ലപ്പെട്ടു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ