ആക്ഷന്‍ സര്‍വൈവല്‍ ഗണത്തില്‍ 'മായാവനം'; ഫസ്റ്റ് ലുക്ക് എത്തി

Published : Dec 29, 2023, 09:35 PM IST
ആക്ഷന്‍ സര്‍വൈവല്‍ ഗണത്തില്‍ 'മായാവനം'; ഫസ്റ്റ് ലുക്ക് എത്തി

Synopsis

ജനുവരിയിൽ ചിത്രം തിയറ്ററുകളില്‍

സായ് സൂര്യ ഫിലിംസിന്റെ ബാനറിൽ ആദിത്യ സായ്, അലൻസിയർ ലേ ലോപ്പസ്, ജാഫർ ഇടുക്കി തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഡോ. ജ​ഗത്‍ലാല്‍ ചന്ദ്രശേഖരൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന മായാവനം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. പ്രശസ്ത ചലച്ചിത്രതാരം സിജു വിൽസണും സിനിമയിലെ അണിയറ പ്രവർത്തകരും സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചു. 

നാല് മെഡിക്കൽ കോളെജ് വിദ്യാർഥികളുടെ ജീവിതത്തിൽ ആകസ്മികമായി ഉണ്ടാകുന്ന ചില സംഭവങ്ങളുടെ കഥ കാടിന്റെ പശ്ചാത്തലത്തിൽ  അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നു. ആക്ഷൻ സർവൈവൽ ജോണറിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ജനുവരിയിൽ ചിത്രം തിയറ്ററുകളിലെത്തും. 

 

ചിത്രത്തിന്റെ രചനയും സം​ഗീതവും നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്. ഗാനരചന റഫീഖ് അഹമ്മദ്, ഛായാ​ഗ്രഹണം ജോമോൻ തോമസ്, എഡിറ്റർ സംജിത്ത് മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്, മേക്കപ്പ് ശ്രീജിത്ത് ​ഗുരുവായൂർ, കോസ്റ്റ്യൂം സരിത സു​ഗീത്,  ആക്ഷൻ മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മുഹമ്മദ് റിയാസ്, അസോസിയേറ്റ് ഡയറക്ടർ രാജീവ് രാജേന്ദ്രൻ, സ്റ്റിൽസ് വിപിൻ വേലായുധൻ, ഡിസൈൻ കോളിൻസ് ലിയോഫിൽ, ലൈൻ പ്രൊഡക്ഷൻ & പിആർ മാർക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ രാജൻ ഫിലിപ്പ്, പിആർഒ മഞ്ജു ​ഗോപിനാഥ്, വാഴൂർ ജോസ്.

സുധി കോപ്പ, സെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി, അരുൺ ചെറുകാവിൽ, ആമിന നിജാം, ​ഗൗതം ശശി, ശ്യാംഭവി സുരേഷ്, അഖില അനോഖി, റിയാസ് നർമ്മകല, കലേഷ്, അരുൺ കേശവൻ, സംക്രന്ദനൻ, സുബിൻ ടാർസൻ, പ്രേംജിത തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ALSO READ : 'സുരേശന്‍റെയും സുമലത'യുടെയും മ്യൂസിക് റൈറ്റ്സ് സോണിക്ക്; വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു