'ഇത് അഭിമാനം', ദൃശ്യത്തിന്റെ ഇന്തോന്യേഷൻ റിമേക്കിനെ കുറിച്ച് മീന

By Web TeamFirst Published Sep 18, 2021, 11:36 AM IST
Highlights

ഇന്തോന്യേഷൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് ദൃശ്യം.

മലയാളത്തിലെ എക്കാലത്തെയും പണംവാരി ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം. ആദ്യഭാഗം പോലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും വൻ ഹിറ്റായി മാറി. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും സംവിധാനം ചെയ്‍തത്. ദൃശ്യം ഇന്തോന്യേഷൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് നടി മീന.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meena Sagar (@meenasagar16)

ജോര്‍ജുകുട്ടിയും റാണിയുമായിട്ടായിരുന്നു ദൃശ്യമെന്ന ചിത്രത്തില്‍ മോഹൻലാലും മീനയും അഭിനയിച്ചത്. സിനിമ ഹിറ്റായപ്പോള്‍ പതിവുപോലെ ഇരുവരുടെയും കോമ്പോയും ശ്രദ്ധിക്കപ്പെട്ടു. ഇരുവരും ഒന്നിച്ച് എത്തിയ ചിത്രങ്ങളില്‍ ഏറ്റവും ഹിറ്റായി മാറുകയും ചെയ്‍തു ദൃശ്യം. മോഹൻലാലിന്റെ ദൃശ്യം എന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മീന  പറയുന്നു.

ആന്റണി പെരുമ്പാവൂരാണ് ദൃശ്യമെന്ന ചിത്രം നിര്‍മിച്ചത്.

ദൃശ്യത്തിന്റെ ആദ്യ ഭാഗം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നട എന്നീ ഇന്ത്യൻ ഭാഷകള്‍ക്ക് പുറമേ സിംഹളയിലും ചൈനീസിലും റീമേക്ക് ചെയ്‍തിരുന്നു. ഇപ്പോള്‍ ഏഴ് വര്‍ഷത്തിന് ശേഷം ഇന്തോന്യേഷൻ ഭാഷയില്‍ റീമേക്ക് ചെയ്യുകയാണ് ദൃശ്യം. ദൃശ്യം 2ന്റെ തെലുങ്ക് റീമേക്ക് ചിത്രം വെങ്കടേഷ് നായകനായി പ്രദര്‍ശനത്തിന് തയ്യാറായിട്ടുണ്ട്. നവ്യാ നായര്‍ നായികയായി അഭിനയിക്കുന്ന ചിത്രമായി കന്നഡയിലും ദൃശ്യം 2 എത്തുന്നുണ്ട്.

click me!