
ചലചിത്രതാരങ്ങള്‍ക്ക് യുഎഇ നല്‍കിയ ഗോള്‍ഡന്‍ വിസ കേരളത്തിലെ കിറ്റ് വിതരണം പോലെയാണെന്ന് സന്തോഷ് പണ്ഡിറ്റ്. നിരവധി വലിയ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ കൊടുത്തുവെന്ന് കേട്ടു. ചെറിയ നടനായ തനിക്ക് ബ്രോണ്‍സ് വിസ എങ്കിലും തരണം എന്നു തുടങ്ങി ഫേസ്ബുക്ക് കുറിപ്പിലാണ് വിമര്‍ശനം.
യുഎഇ ഗോള്‍ഡന്‍ വിസ; നന്ദി അറിയിച്ച് മോഹന്‍ലാലും മമ്മൂട്ടിയും
പണവും പ്രശസ്തിയുമുള്ളവര്‍ക്ക് എല്ലാം അംഗീകാരവും കിട്ടുന്നുവെന്ന വിമര്‍ശനത്തോടെയാണ് കുറിപ്പ്. ആയുസ് മുഴുവന്‍ പ്രവാസി ജീവിതം നയിക്കുന്നവര്‍ക്ക് ഇത്തരം ആദരമൊന്നുമില്ലെന്നും സന്തോഷ് പണ്ഡിറ്റ് കുറ്റപ്പെടുത്തുന്നു. രണ്ട് പ്രമുഖ താരങ്ങള്‍ക്ക് നല്‍കിയപ്പോള്‍ അതൊരു സംഭവം ആണെന്ന് തോന്നിയിരുന്നു. ഇപ്പോള്‍ കേരളത്തിലെ കിറ്റ് വിതരണം പോലെ ആയെന്നും പണ്ഡിറ്റ് കുറിപ്പില്‍ വിമര്‍ശിക്കുന്നു.
മോഹൻലാലിനും മമ്മൂട്ടിക്കും പിന്നാലെ ടൊവിനൊയ്‍ക്കും ഗോള്‍ഡൻ വിസ
സന്തോഷ് പണ്ഡിറ്റിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
മക്കളേ..
മലയാള സിനിമയിലെ നിരവധി വലിയ താരങ്ങൾക്കു UAE "Golden Visa" കൊടുത്തു എന്ന് കേട്ടു. അതിനാൽ ഒരു ചെറിയ നടനായ എനിക്ക് ഒരു " Bronze Visa" എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു . (സ്വർണമില്ലെങ്കിലും വെങ്കലം വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്യും . അങ്ങനെ Golden Visa തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല . പാവമാണ് ട്ടോ )
നടി നൈല ഉഷ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു
പണവും പ്രശസ്തിയും ഉള്ളവർക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസികൾ ആയി ഒരു ആയുസ്സ് മുഴുവൻ പണിയെടുക്കുന്ന പാവങ്ങൾക്ക് ഇന്നേവരെ Golden Visa കിട്ടിയതായി ആർക്കെങ്കിലും അറിവുണ്ടോ ?
പൃഥ്വിരാജിനും യുഎഇ ഗോള്‍ഡന്‍ വിസ; 'ഗോള്‍ഡിലെത്തും മുമ്പേ ഗോള്‍ഡന്‍ വിസ'യെന്ന് താരം
(വാൽകഷ്ണം ... Golden Visa ആദ്യം രണ്ടു പ്രമുഖ താരങ്ങൾക്കു കൊടുത്തപ്പോൾ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി . എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾക്കു കൊടുക്കുന്നു . ഇതൊരു മാതിരി കേരളത്തിൽ "kit" വിതരണം ചെയ്യുന്നത് പോലെ ആയി . ഏതായാലും നല്ല കാര്യം ആണേ ..)
എല്ലാവർക്കും നന്ദി
മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും ഗോള്‍ഡന്‍ വിസ സ്വീകരിച്ചു
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ