
മലയാളികളുടെ പ്രിയങ്കരിയാണ് മീനാക്ഷി അനൂപ്. ടെലിവിഷൻ അവതാരകയായി നിറഞ്ഞുനില്‍ക്കുന്ന താരം നിരവധി ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട്. ഒപ്പം, അമര്‍ അക്ബര്‍ ആന്റണി, ജംമ്‍ന പ്യാരി, അല്‍മാരാ, മോഹൻലാല്‍, ക്വീൻ, അമീറ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളില്‍ മീനാക്ഷി അനൂപ് ചെറുതും വലുതുമായ കഥാാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സമീപമാകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഉറച്ച നിലപാടുകളോടെയുള്ള അഭിപ്രായം പറഞ്ഞും മീനാക്ഷി അനൂപ് ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. മീനാക്ഷിയുടെ മിക്ക പോസ്റ്റുകളും ചര്‍ച്ചയാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ നീ കഴുതയാണ് എന്ന് കമന്റ് എഴുതിയ ഒരാള്‍ക്ക് മീനാക്ഷി അനൂപ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ശാസ്ത്രീയമായ അറിവിന്റെ അടിസ്ഥാനത്തിലാണ് കമൻറ് എങ്കിൽ സന്തോഷം .. എന്നാൽ പൊതുവെ പറഞ്ഞു കേൾക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് കമൻ്റ് എങ്കിൽ താങ്കളാണ് 'വിവരദോഷി'... കാരണം .. യഥാർത്ഥത്തിൽ (ശാസ്ത്രീയമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ) കഴുത ഒരു ബുദ്ധിയില്ലാത്ത ജീവി അല്ല ... ജീവികളിൽ ബുദ്ധി ഉന്നത നിലവാരത്തിലുള്ള ഒന്നാണത് ... കഴുത നമ്മൾ പറയുന്നത് അതേപടി അനുസരിക്കാത്തതാണ് പ്രശ്നം.. കഴുതയ്ക്ക് ഒരു കാര്യം ചെയ്യണമെന്നുണ്ട് എങ്കിൽ അതിനു കൂടി അത് ശരിയാണ് എന്നു തോന്നണം... (ക്ലാരിറ്റിക്കായി വിജയകുമാർ ബ്ലാത്തൂരിന്റെയും വൈശാഖൻ തമ്പിയുടേയും വീഡിയോകൾ റഫറൻസുണ്ട് ) ചുരുക്കത്തിൽ താങ്കളെപ്പോലുള്ളവർ കേട്ടുകേഴ് വിയുടെ അടിസ്ഥാനത്തിലും .. ഞാൻ ശാസ്ത്രീയമായ അറിവുകളുടെ അടിസ്ഥാനത്തിലും മുന്നോട്ട് പോവാൻ ശ്രമിക്കുന്നു എന്നു മാത്രം...
പണ്ടൊക്കെ രസകരമായ ക്യാപ്ഷനുകള്‍ മാത്രമേ സോഷ്യല്‍ മീഡിയയില്‍ ഇടാറുണ്ടായിരുന്നുള്ളൂ. പിന്നീട് എന്റെ പാഠപുസ്‍തകത്തിലെ കാര്യങ്ങളും എന്റെ അഭിപ്രായങ്ങളും പറയാൻ തുടങ്ങി. ഇതില്‍ പൊസിറ്റീവും നെഗറ്റീവുമായ കമന്റുകള്‍ ഉണ്ടാകാറുണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങളെ ഞാൻ മാനിക്കാറുണ്ട്.
ആദ്യമായി കോടിതിയില്‍ കയറിയത്
മനപൂര്‍വം അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ചാല്‍ നിയമപരമായി മുന്നോട്ടു പോകുക എന്നതാണ് വഴി. ഒരിക്കല്‍ എന്റെ മോര്‍ഫ് ചെയ്‍ത ചിത്രങ്ങള്‍ ചിലര്‍ പ്രചരിപ്പിച്ചു. പലരും കരുതിയത് ഞാൻ തളര്‍ന്നുപോകുമെന്നാണ്. ഞങ്ങള്‍ ഉടൻ സെബര്‍ സെല്ലില്‍ പരാതി കൊടുത്തു. എന്റെ ഫോട്ടോസ് അല്ലെന്ന് ഉറപ്പുള്ളപ്പോള്‍ അതിനെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ട കാര്യമില്ലല്ലോ. ആ കേസുമായി ബന്ധപ്പെട്ടാണ് ഞാൻ ആദ്യമായി കോടതിയില്‍ കയറിയത്. പ്രതികളെ പിടിക്കുകയും അവര്‍ക്ക് ശിക്ഷ ലഭിക്കുകയും ചെയ്‍തു. ഞാൻ മീനാക്ഷി ആയതുകൊണ്ടോ തന്നെ നാലുപേര്‍ അറിയുന്നതുകണ്ടോ അല്ല അത്ര എളുപ്പം ശിക്ഷ കിട്ടിയത്. നാട്ടിലെ നിയമസംവിധാനങ്ങള്‍ അത്രയും ശക്തമാണ്. ഇത്തരണം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഏത് പെണ്‍കുട്ടിയും ഭയപ്പെടാതെ നിയമസഹായം തേടുകയാണ് വേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ