‌'വിവേകശൂന്യമായ കാസ്റ്റിംഗ്, അത് ഹിന്ദു​ദേവതയെ അപമാനിക്കുന്നതിന് തുല്യം'; നയന്‍താരയ്‌ക്കെതിരെ മീര മിഥുൻ

Web Desk   | Asianet News
Published : Nov 06, 2020, 04:51 PM IST
‌'വിവേകശൂന്യമായ കാസ്റ്റിംഗ്, അത് ഹിന്ദു​ദേവതയെ അപമാനിക്കുന്നതിന് തുല്യം'; നയന്‍താരയ്‌ക്കെതിരെ മീര മിഥുൻ

Synopsis

വിനോദവും ഭക്തിയും തമ്മിൽ വ്യത്യാസമുണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നുമാണ് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. 

യൻതാര ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മൂക്കുത്തി അമ്മനെ'തിരെ വിവാദ പരാമർശവുമായി തമിഴ് ബിഗ് ബോസ് മത്സരാർത്ഥിയും മോഡലുമായ മീര മിഥുൻ. വിവാഹിതനായ ആളുമായി പ്രണയബന്ധം തുടർന്ന നയൻതാരയാണ് ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിന്നതെന്നും ഇത് അപമാനകരമാണെന്നും മീര പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു മീരയുടെ പരാമർശം. 

"വിവാഹിതനായ പുരുഷനുമായി ബന്ധമുള്ള ഒരു സ്ത്രീ നമ്മുടെ ഹിന്ദു ദൈവമായ "അമ്മൻ" എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അമ്മന്‍ ആരാണെന്നെങ്കിലും അവര്‍ക്ക് ( നയന്‍താരയ്ക്ക്) അറിയാമോ? ഈ വിവേകശൂന്യവും ലജ്ജാകരവുമായ കാസ്റ്റിംഗ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതിന് തുല്യമാണ്. തമിഴ്‌നാട്ടില്‍ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കള്‍ ഒരക്ഷരം പോലും മിണ്ടാന്‍ പോവുന്നില്ല," മീര ട്വീറ്റ് ചെയ്തു.

മീരയുടെ പരാമർശത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വിനോദവും ഭക്തിയും തമ്മിൽ വ്യത്യാസമുണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നുമാണ് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ബി​ഗ് ബോസ് തമിഴ് സീസൺ മൂന്നിലെ മത്സരാ‍ർത്ഥി ആയിരുന്നു മീര മിഥുൻ. നേരത്തെയും തമിഴിലെ പല താരങ്ങള്‍ക്കെതിരെയും ആരോപണങ്ങള്‍ നടത്തിയിട്ടുണ്ട്. തമിഴ്സെല്‍വി മണി എന്നാണ് മീരയുടെ യഥാര്‍ത്ഥ പേര്. 

ആര്‍ജെ ബാലാജിക്കൊപ്പം എന്‍ ജെ ശരവണന്‍ കൂടി ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂക്കുത്തി അമ്മൻ. ഉര്‍വ്വശി, സ്‍മൃതി വെങ്കട്ട്, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡയറക്ട് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ദീപാവലി റിലീസ് ആണ്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍