കണ്ണോട് കണ്ണ് ആയിരിക്കണമെന്നില്ല, പക്ഷേ എപ്പോഴും ഹൃദയത്തോട് ഹൃദയമാണ്!, കുടുംബഫോട്ടോയുമായി നവ്യാ നായര്‍

Web Desk   | Asianet News
Published : Nov 06, 2020, 03:43 PM IST
കണ്ണോട് കണ്ണ് ആയിരിക്കണമെന്നില്ല, പക്ഷേ എപ്പോഴും ഹൃദയത്തോട് ഹൃദയമാണ്!, കുടുംബഫോട്ടോയുമായി നവ്യാ നായര്‍

Synopsis

മകനും സഹോദരനും ഒപ്പമുള്ള ഫോട്ടോയാണ് നവ്യാ നായര്‍ പങ്കുവെച്ചിരിക്കുന്നത്.

ആരാധകരോട് സംവദിക്കാൻ എന്നും സമയം കണ്ടെത്തുകയും ചെയ്യുന്ന നടിയാണ് നവ്യാ നായര്‍. നവ്യാ നായര്‍ മിക്കപ്പോഴും കുടുംബത്തിന് ഒപ്പമുള്ള ഫോട്ടോകളും പങ്കുവയ്‍ക്കാറുണ്ട്. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നവ്യാ നായരുടെ ഒരു ഫോട്ടോയെ കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.  തന്റെ മകനും സഹോദരനും ഒപ്പമുള്ള ഫോട്ടോയാണ് നവ്യാ നായര്‍ പങ്കുവെച്ചിരിക്കുന്നത്.

സന്തോഷത്തോടെ ചിരിച്ചുകൊണ്ടാണ് നവ്യാ നായരും മകൻ സായ്‍ കൃഷ്‍ണയും സഹോദരനും ഫോട്ടോയിലുള്ളത്. എപ്പോഴും കണ്ണോട് കണ്ണ് ആയിരിക്കണമെന്നില്ല, പക്ഷേ ഹൃദയത്തോട് ഹൃദയമാണ് എന്നാണ് നവ്യ നായര്‍ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ചില ദിവസം നമ്മുടേതാണ് എന്ന് ചിരി കണ്ടാല്‍ തന്നെ മനസിലാകും എന്നാണ് ആരാധകര്‍ കമന്റ് എഴുതിയിരിക്കുന്നത്. ഇടയ്‍ക്ക് കുടുംബ ഫോട്ടോ ഇടണമെന്നും ആരാധകര്‍ പറയുന്നു. നവ്യാ നായര്‍ മുമ്പും സഹോദരനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എന്തായാലും നവ്യാ നായരുടെയും കുടുംബത്തിനും ആശംസകള്‍ നേരുകയാണ് ആരാധകര്‍.

ഒരുത്തീ എന്ന സിനിമയിലൂടെ നായികയായി തിരിച്ചുവരികയാണ് നവ്യാ നായര്‍.

വി കെ പ്രകാശ് ആണ് ഒരുത്തീ എന്ന സിനിമ സംവിധാനം ചെയ്യുന്നത്.

PREV
click me!

Recommended Stories

സന്ദീപ് പ്രദീപ് - അഭിജിത് ജോസഫ് ചിത്രം 'കോസ്‍മിക് സാംസൺ' പൂജ നടന്നു
നടി ആക്രമിക്കപ്പെട്ട കേസ്: കുറ്റവാളിയല്ലാതെ ശിക്ഷിക്കപ്പെട്ടുവെന്ന വികാരം ദിലീപിനുണ്ടായാൽ എന്താണ് തെറ്റെന്ന് രണ്‍ജി പണിക്കര്‍