യൗവനത്തിന്റ ആഘോഷവുമായി ഒരു ഫൺ റൈഡ്; "മെൽകൗ പോണ്ടിച്ചേരി" ഫസ്റ്റ് ലുക്ക് പുറത്ത്

Published : Aug 17, 2026, 02:57 PM IST
Arjun Ashokan

Synopsis

അര്‍ജുൻ അശോകനാണ് ചിത്രത്തിലെ നായകൻ.

അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന "മെൽകൗ പോണ്ടിച്ചേരി"യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിങ്ങം 1 പ്രമാണിച്ച് എത്തിയ ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത് കേരളത്തിന്റെ സാംസ്‍കാരിക മന്ത്രി പി സി വിഷ്‍ണുനാഥിന്റ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെയാണ്. അരുൺ ഗോപി എക്സൈറ്റ്മെൻ്റിൻ്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എൻ്റർറ്റെയിൻമെൻ്റ്സിൻ്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിഖിൽ മോഹൻ ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ.

യൗവനത്തിന്റെ ആഘോഷം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു ഗംഭീര ഫൺ റൈഡ് ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്നത്. ആദ്യാവസാനം ചിരിയും ത്രില്ലും സമ്മാനിക്കുന്ന ഒരു യൂത്ത്ഫുൾ എന്റർടെയിനർ ആയിരിക്കും ചിത്രമെന്നാണ് റിപ്പോർട്ട്. എല്ലാ വിനോദ ഘടകങ്ങളും കോർത്തിണക്കിയ ഒരു കംപ്ലീറ്റ് ഫൺ ത്രില്ലിംഗ് തീയേറ്റർ അനുഭവം ആയാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് സൂചന.

സനൂപ് തൈക്കുടം ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. അതോടൊപ്പം അദ്ദേഹം ഇതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അന്നാമ്മ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പുതുമുഖമായ ശ്രീലക്ഷ്മി വിജയൻ ആണ്. ഗുഡ് വിൽ എൻ്റർടെയ്ൻമെൻ്റ്സ് ആണ് ചിത്രം വൈകാതെ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ദി പ്ലോട്ട് പിക്ചേഴ്സ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയത്.

ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി, സംഗീതം - ഇലക്ട്രോണിക് കിളി, എഡിറ്റിംഗ് - സാഗർ ദാസ്, ആർട്ട് - അജി കുട്ടിയാണി, പ്രൊഡക്ഷൻ കൺട്രോളർ - ശിഹാബ് വെണ്ണല, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പാർത്ഥൻ, മേക്കപ്പ് - ശ്വേതിൻ വി, വസ്ത്രാലങ്കാരം - അക്ഷയ പ്രേംനാഥ്, മെൽവി ജെ, സാന്ദ്ര ജസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടർ - അരുൺലാൽ കരുണാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോദ് വേണുഗോപാൽ, സ്റ്റിൽസ് - രാംനാഥ് മാഥൂർ, ഡിസൈൻസ് - ഇല്ലുമിനാർട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ, പിആർഒ - ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അതിമനോഹരം' ശബരിമല ഷെഡ്യൂൾ; രണ്ട് സ്ഥലങ്ങളിൽ ചിത്രീകരണത്തിന് അനുമതി
'അതുകൊണ്ടാണ് ഞാൻ വിവാഹം കഴിക്കാത്തത്'; മനസു തുറന്ന് രഞ്ജിനി ഹരിദാസ്