'അതുകൊണ്ടാണ് ഞാൻ വിവാഹം കഴിക്കാത്തത്'; മനസു തുറന്ന് രഞ്ജിനി ഹരിദാസ്

Published : Aug 17, 2026, 02:45 PM IST
Ranjini Haridas

Synopsis

മുപ്പത് വയസൊക്കെ ആയപ്പോഴാണ് എനിക്കെന്നെക്കുറിച്ച് കുറച്ചെങ്കിലും ബോധമുണ്ടായത്.

എന്തുകൊണ്ടാണ് താൻ വിവാഹം കഴിക്കാത്തതെന്നു വെളിപ്പെടുത്തി അവതാരക രഞ്ജിനി ഹരിദാസ്. വർഷങ്ങളായി തന്നോട് പലരും ചോദിക്കുന്ന ചോദ്യമാണ് ഇതെന്ന് രഞ്ജിനി പറയുന്നു. തന്റെ പുതിയ യൂട്യൂബ് വീഡിയോയിലൂടെയാണ് രഞ്ജിനി ഇതിനുള്ള മറുപടി പറയുന്നത്.

''വിവാഹം ചെയ്യണോ എന്ന ചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ച ചോദ്യമാണ്. ഇരുപതുകളിൽ എന്റെ വിവാഹത്തെക്കുറിച്ച് ഞാൻ ആലോചിച്ചിട്ടില്ല. വളരുന്ന കാലമാണ്. ആളുകളെ പരിചയപ്പെടുന്നു. ഡേറ്റ് ചെയ്യുന്നു. ഡേറ്റ് ചെയ്യുമ്പോഴേ നമുക്ക് ഇഷ്ടാനിഷ്ടങ്ങൾ മനസിലാകൂ. ബന്ധം അവസാനിപ്പിക്കുന്നത് തെറ്റായി ഞാൻ കാണുന്നില്ല. അതുകൊണ്ടാണ് ഞാൻ ബ്രേക്കപ്പുകൾ ചെയ്തത്. ഒരു റിലേഷൻഷിപ്പിലാകുമ്പോൾ അത് വിവാഹത്തിലേക്കെത്തിക്കുന്നതിൽ ഒരുപാട് പേർ വിശ്വസിക്കുന്നു. എനിക്കങ്ങനെയാെരു സങ്കൽപം ഇല്ല. ഒരു റിലേഷൻഷിപ്പിൽ ആവശ്യത്തിലധികം അഡ്ജസ്റ്റ്മെന്റ് ചെയ്ത് സെൽഫ് റെസ്പെക്ട് വേണ്ടെന്ന് വെക്കാൻ പറ്റില്ല. അങ്ങനെയാെരു സാഹചര്യത്തിൽ ബന്ധം വേണ്ടെന്ന് വെക്കാനുള്ള ആത്മവിശ്വാസം എനിക്കെപ്പോഴും ഉണ്ടായിരുന്നു.

മുപ്പത് വയസൊക്കെ ആയപ്പോഴാണ് എനിക്കെന്നെക്കുറിച്ച് കുറച്ചെങ്കിലും ബോധമുണ്ടായത്. വിവാഹത്തെക്കുറിച്ച് ഞാൻ ചിന്തിക്കാത്തതിനു പിന്നിലെ വലിയൊരു കാരണം ഞാനത് കണ്ട് വളർന്നിട്ടില്ല എന്നതാണ്. ഞാൻ വളർന്ന കു‌ടുംബ സാഹചര്യം അങ്ങനെയായിരുന്നു. അവിടെ അമ്മ മാത്രമേയുണ്ടായിരുന്നുള്ളൂ. ഭാര്യയും ഭർത്താവും തമ്മിലുള്ള സമവാക്യം കുട്ടിയായിരിക്കുമ്പോൾ എനിക്ക് മനസിലാക്കാൻ പറ്റിയിട്ടില്ല. എന്റെ ഏഴാം വയസിലാണ് അച്ഛൻ മരിച്ചത്.

എനിക്കെന്നെ നന്നായി അറിയാം. എന്റെ അമ്മയും ഒരിക്കലും എന്നോട് കല്യാണം കഴിക്കാൻ പറഞ്ഞിട്ടില്ല. കാരണം അമ്മയ്ക്കും എന്നെ നന്നായി അറിയാം. ഇപ്പോൾ എന്തായാലും വിവാഹം ചെയ്യേണ്ട് എന്നാണ്. നാളത്തെ കാര്യത്തെക്കുറിച്ച് എനിക്കൊരു ഐഡിയയും ഇല്ല'', യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ രഞ്ജിനി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി "ഖലീഫ" ട്രെയ്‌ലർ ; പൃഥ്വിരാജ്- വൈശാഖ് - ജിനു എബ്രഹാം ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്
മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ഷൂട്ടിംഗ് സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു