Meri Awas Suno : എം ജയചന്ദ്രന്‍റെ സംഗീതത്തിൽ ഹരിചരണിന്റെ ആലാപനം, 'മേരി ആവാസ് സുനോ'യിലെ 'ഈറൻനിലാ' ഗാനം

Web Desk   | Asianet News
Published : Dec 23, 2021, 10:29 PM IST
Meri Awas Suno : എം ജയചന്ദ്രന്‍റെ  സംഗീതത്തിൽ ഹരിചരണിന്റെ ആലാപനം, 'മേരി ആവാസ് സുനോ'യിലെ 'ഈറൻനിലാ' ഗാനം

Synopsis

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം  'മേരി ആവാസ് സുനോ'യിലെ ഗാനം പുറത്തുവിട്ടു.

ജയസൂര്യയും (Jayasurya) മഞ്‍ജു വാര്യരും (Manju Warrier) ആദ്യമായി ഒരുമിക്കുന്ന 'മേരി ആവാസ് സുനോ'യിലെ  (Meri Awas Suno) മറ്റൊരു ഗംഭീര ഗാനം കൂടി പുറത്തുവന്നു. 'ഈറൻനിലാ' എന്ന മെലഡിഗാനം ഹരിചരണിന്‍റെ സ്വരമാധുരിയിൽ ഹിറ്റായിക്കഴിഞ്ഞു. പ്രമുഖ സംഗീത സംവിധായകൻ എം ജയചന്ദ്രൻ ആണ്
മനോഹരമായ ഗാനം ഒരുക്കിയിരിക്കുന്നത്. 'കാറ്റത്തൊരു മൺകൂട്' എന്ന ആദ്യഗാനം പുറത്തുവിട്ടപ്പോൾ  പ്രേക്ഷകപ്രശംസ നേടിയിരുന്നു.

 ബി കെ ഹരിനാരായണന്‍റേത് വരികൾ. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനം പ്രേക്ഷകരിലെത്തുന്നത്. ജയസൂര്യയും എം ജയചന്ദ്രനും സംസ്ഥാന ചലച്ചിത്ര അവാർഡിന്‍റെ തിളക്കത്തിൽ നിൽക്കുമ്പോഴാണ് പുതിയ ഗാനം പുറത്തുവന്നതെന്നും ശ്രദ്ധേയമാണ്.  പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.


യൂണിവേഴ്‍സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ആണ് നിർമാണം. 'ക്യാപ്റ്റൻ', 'വെള്ളം' എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ്  'മേരി ആവാസ് സുനോ' എന്ന പ്രത്യേകതയുമുണ്ട് . 'മേരി ആവാസ് സുനോ'യിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. മഞ്‍ജു വാര്യര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് ഡോക്ടറായിട്ടാണ്.

ശിവദയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന,ജി സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും  അതിഥി വേഷത്തിലെത്തുന്നുണ്ട്.
തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവർ സഹനിർമാതാക്കളാണ്  എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ എം. ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂർ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്‍ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ. 
സൗണ്ട് ഡിസൈൻ - അരുണ വർമ, പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ്- നിഥിൻ റാം ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, സ്റ്റിൽസ്- ലെബിസൺ ഗോപി, പിആർഒ -വാഴൂർ ജോസ്, ആതിര ദിൽജിത്ത്,  ഡിസൈൻ-താമിർ ഓകെ. റേഡിയോ ജോക്കിയുടെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം . എൻറർടെയ്ൻമെന്റിനും ഇമോഷനും ഒക്കെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പോസിറ്റീവ് എനർജി നിറക്കുന്ന ചിത്രമായിരിക്കും 'മേരി ആവാസ് സുനോ' എന്ന് സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

തിങ്കഴാഴ്‍ച പരീക്ഷയില്‍ അടിപതറി ചാമ്പ്യൻ, അനശ്വര രാജൻ ചിത്രത്തിന്റെ പോക്ക് എങ്ങോട്ട്?
സർക്കാർ ജോലിയേക്കാൾ പ്രിയം അഭിനയത്തോട്, വീട്ടുകാർ എതിർപക്ഷത്ത്, വിട പറയുന്നത് കന്നഡ സീരിയലുകളിലെ പ്രിയ താരം