
എൽഡിഎഫ് സർക്കാറിന്റെ കാലത്ത് വിമർശനങ്ങൾക്കും ട്രോളുകൾക്കും കാരണമായൊരു വസ്തുവായിരുന്നു മൈക്ക്. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ സംസാരിക്കാനായി പല വേദികളിൽ എത്തുമ്പോഴും മൈക്ക് തകരാറിലാവുമായിരുന്നു. ആദ്യമെല്ലാം ശകാരിച്ചിരുന്ന അദ്ദേഹം പിന്നീടത് ചിരിയോടെ നേരിട്ടതും കേരളക്കര കണ്ടതാണ്. ഇപ്പോഴിതാ മൈക്കിന്റെ പേരിൽ തഗ്ഗടിച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ഹരിവരാസനം സിനിമയുടെ പൂജാവേദിയിൽ ആയിരുന്നു സംഭവം. തൂഫാൻ പദ്ധതിയുടെ ഭാഗമായി സിനിമയുടെ അണിയറപ്രവർത്തകർ എല്ലാവരും തൂഫാൻ വാരിയേഴ്സായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഹരിവരാസരം പരിപാടിയിൽ ചെന്നിത്തല എത്തിയത്. ഇവിടെ വന്ന് എല്ലാവർക്കും തൂഫാൻ വാരിയേഴ്സ് ബാഡ്ജ് അദ്ദേഹം ധരിപ്പിച്ചു. ഇതിനിടയിൽ മൈക്കിന് പ്രശ്നം വന്നതോടെ രമേശ് ചെന്നിത്തല പ്രതികരിക്കുകയായിരുന്നു. 'ഭരണം മാറിയിട്ടും മൈക്കിന്റെ വിഷയം മാറിയിട്ടില്ല എന്നുള്ളതാണ്. മൈക്ക് ഇനിയും ബുദ്ധിമുട്ടിക്കില്ലെന്ന് കരുതുകയാണ്', എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇത് കേട്ടതും സദസിൽ ഇരിക്കുന്നവർ ചിരിക്കുന്നുമുണ്ട്.
രമേശ് ചെന്നിത്തല വേദിയിൽ പറഞ്ഞത്.
ശബരിമല നമ്മുടെ നാടിന്‍റെ ഐശ്വര്യമാണ്. കോടാനുകോടി ഭക്തര്‍ ഓരോ വര്‍ഷവും ശബരിമലയ്ക്ക് വരുന്നു. ഹരിവരാസനം പാടിയാണ് അയ്യപ്പനെ ഉറക്കുന്നത്. ആ പേര് തന്നെ സിനിമയ്ക്ക് ഇട്ടിരിക്കുന്നു. സൈജുവിന് ഈ സിനിമയില്‍ വലിയ പ്രതീക്ഷയുണ്ട്. സിനിമ ഒരു വലിയ വിജയം ആകട്ടെ. ഞാനൊരു അയ്യപ്പ ഭക്തനാണ്. എല്ലാവര്‍ഷവും മലയ്ക്ക് പോകുന്ന ആളാണ്. നമ്മള്‍ എല്ലാവരും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം തേടുന്നവരായത് കൊണ്ട് സിനിമ വന്‍ വിജയമാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു. ഹരിവരാസത്തിലൂടെ ലോകത്തിന് മുഴുവന്‍ ഒരു പുതിയ സന്ദേശം നല്‍കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുകയാണ്.
കേരളീയ യുവത്വത്തെ തകര്‍ക്കുന്ന രാസലഹരിക്ക് എതിരെ കേരള സര്‍ക്കാര്‍ ഓപ്പറേഷന്‍ തൂഫാന്‍ എന്ന പദ്ധതി നടപ്പിലാക്കുകയാണ്. ഇന്നത് ഒരു മാസം ആകാന്‍ പോവുകയാണ്. കേരളത്തില്‍ ഇത് ഉപയോഗിക്കുന്നവരേയും വില്‍ക്കുന്നവരേയും അടിച്ചമര്‍ത്തി കൊണ്ട് മുന്നോട്ട് പോകാനുള്ള ഒരു വലിയ ശ്രമത്തിലാണ് സര്‍ക്കാര്‍. അതിനായി ഹരിവരാസരം ഡെഡിക്കേറ്റ് ചെയ്തു എന്നൊരു സന്തോഷം കൂടി ഉണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ