
കോമഡി ഷോകളിലൂടെയെത്തി പിന്നീട് സീരിയലുകളിലും സിനിമകളിലും അഭിനയിച്ച താരമാണ് അഞ്ജന അപ്പുക്കുട്ടന്‍ (Anjana Appukuttan). ഇപ്പോഴിതാ അഞ്ജന ആദ്യമായി നായികയായി അഭിനയിക്കുന്ന ഒരു ചിത്രം വരുന്നു. 'പഴയ നിയമം' (Pazhaya Niyamam) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം സനി രാമദാസന്‍ ആണ്. അന്‍സില്‍ റഹ്‍മാന്‍, സുധീഷ് പ്രഭാകരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗ്രീൻ ടാക്കീസ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറിൽ രാജി ആർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മണികണ്ഠൻ, ശിവപ്രിയ, പ്രദീപ്, വിനു കെ സനിൽ, അനസ് പാണാവള്ളി, ഫഹദ് മൈമൂൺ, പ്രേമദാസ് ഇരുവള്ളൂർ, അലക്സ് മാർക്കോസ് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം രാഹുൽ സി വിമല. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ, കലാസംവിധാനം മൃദുൽ വയനാട്, ചമയം സുജിത്ത് പറവൂർ, വസ്ത്രാലങ്കാരം ചന്ദ്രൻ ചെറുവണ്ണൂർ, എഡിറ്റിംഗ് വിനു കെ സനിൽ, സ്റ്റിൽസ് ഉണ്ണി അഴിയൂർ, അസോസിയേറ്റ് ഡയറക്ടർ ത്രില്ലർ രാജേഷ്, അസിസ്റ്റന്‍റ് ഡയറക്ടർ സജിത്ത് മുക്കം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജേഷ് ആർ, പി ആർ ഒ എ എസ് ദിനേശ്.