മിറാഷ്: ആസിഫ് അലി-അപർണ കോംബോ ജീത്തു ജോസഫ് സംവിധാനം, ആദ്യ അപ്ഡേറ്റ് വരുന്നു!

Published : Jun 22, 2025, 08:26 PM IST
mirage

Synopsis

ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിറാഷ്’ എത്തുന്നു. 

കൊച്ചി: ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിറാഷ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് അനൗൺസ്മെന്‍റായി ഇറങ്ങിയ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോയ്ക്ക് താഴെ രസം പിടിപ്പിക്കുന്ന കമന്‍റുമായി താരങ്ങള്‍. ആസിഫ് അലി, അപർണ ബാലമുരളി, ഹക്കീം ഷാജഹാൻ, ഹന്ന റെജി കോശി തുടങ്ങിയ താരങ്ങളാണ് കമന്‍റുമായി എത്തിയിരിക്കുന്നത്.

'തമ്പ് നെയിൽ അപ്ഡേറ്റ് മാറിക്കൊണ്ടിരിക്കുന്നുണ്ടോ' എന്ന ഫെമി മറിയം എന്ന യുവതിയുടെ കമന്‍റിന് താഴെയാണ് കമന്‍റ് പ്രളയവുമായി താരങ്ങള്‍ എത്തിയിരിക്കുന്നത്. 'കാണുന്നതെല്ലാം വിശ്വസിക്കരുത്, എല്ലാം മിറാഷാണ്' എന്ന കമന്‍റുമായി ആദ്യമെത്തിയത് ഹക്കീം ഷാജഹാനാണ്. 'ആഹാ എന്നിട്ട്' എന്ന കമന്‍റുമായി പിന്നാലെ ഹന്ന എത്തി. 'ഹോ, പണ്ഡിതൻ ആണെന്ന് തോന്നുന്നു' എന്നാണ് അതിന് താഴെ അപർണയുടെ കമന്‍റ്. 'മിറാഷ് കഴിഞ്ഞതിൽ പിന്നെ ഇങ്ങനെയാണെന്നാ കേട്ടത്' എന്ന രസികൻ കമന്‍റുമായി ഉടൻ ആസിഫ് അലിയുമെത്തി. ഇതോടെ തുടരെ തുടരെ കമന്‍റുകളുടെ ഒഴുക്കാണ്.

ഇ ഫോർ എക്സ്പിരിമെന്‍റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട 'കിഷ്കിന്ധാകാണ്ഡം' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- അപർണ ബാലമുരളി കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'മിറാഷ്'. ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ 'രേഖചിത്ര'വും ബോക്സ്ഓഫിസിൽ വൻ ഹിറ്റായിരുന്നു. ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ കൂടാതെ ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് മിറാഷിലെ മറ്റ് പ്രമുഖ താരങ്ങൾ.

 

 

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപർണ ആർ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്, എഡിറ്റ‍ര്‍: വി.എസ്. വിനായക്, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: ലിന്‍റാ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: അമൽ ചന്ദ്രൻ, വി എഫ് എക്സ് സൂപ്പർവൈസർ: ടോണി മാഗ്‌മിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കത്തീന ജീത്തു, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്സ്, ഗാനരചന വിനായക് ശശികുമാർ, ഡിഐ ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ സിനോയ് ജോസഫ്, പിആർഒ ആതിര ദിൽജിത്ത്, മാർക്കറ്റിങ് ടിങ്.

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ