ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന 'പ്ലൂട്ടോ' എന്ന പുതിയ ചിത്രം, പതിവ് സയൻസ് ഫിക്ഷൻ സിനിമകളിൽ നിന്ന് വ്യത്യസ്തമാണ്

ഒരു ഏലിയനുള്ള സയൻസ് ഫിക്ഷൻ സിനിമ എന്നു പറയുമ്പോൾ തന്നെ ഹൈ കോൺസെപ്റ്റുള്ള വളരെ സങ്കീർണ്ണമായ ഒരു സിനിമയാണ് എന്നൊരു ധാരണയാണ് സാധാരണ കാഴ്ചക്കാരന് ഉണ്ടാവുക. എന്നാൽ പാട്ടും ഡാൻസും ഫൈറ്റുമുള്ള ഒരു ഔട്ട് ആൻഡ് ഔട്ട് എന്റർടൈനർ സിനിമ എന്നതും ആ സിനിമയിൽ സ്പെഷലായി ഒരു ഏലിയൻ കൂടെ വരുന്നു എന്നതുമാണ് പ്ലൂട്ടോ എന്ന സിനിമയുടെ പ്രത്യേകത. ഒരിക്കലും നാം കണ്ടു ശീലിച്ച ഏലിയൻ സിനിമകളുടെ മാതൃകകൾ പിൻതുടരാതെ മലയാളിത്തമുള്ള എല്ലാവർക്കും കണക്റ്റ് ആവുന്ന ഒരു ഏലിയനാണ് പ്ലൂട്ടോയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നതെന്ന് സിനിമയുടെ ഭാഗമായി പുറത്തുവന്ന ട്രെയിലറും ടീസറും സൂചിപ്പിക്കുന്നു. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

നീരജ് മാധവ് മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അന്യഗ്രഹ ജീവിയായി എത്തുന്നത് അൽത്താഫ് സലീമാണ്. ഇവർക്കൊപ്പം അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ ഏറെ കൗതുകമുണർത്തുന്നതാണ്. ഇവരെ കൂടാതെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സെഞ്ച്വറി ഫിലിംസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ജിസിസി മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസും ചിത്രം തിയേറ്ററുകളിൽ എത്തിക്കും.

വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിംഗും അർക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ രാഖിലും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറുമാണ്. ഏറെ പ്രാധാന്യമുള്ള മേക്കപ്പ്, പ്രോസ്‌തെറ്റിക്സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത് റോണെക്സ് സേവ്യറാണ്. സിനിമയിലെ വി.എഫ്.എക്സ് രംഗങ്ങളാണ് പ്ലൂട്ടോയുടെ മറ്റൊരു പ്രധാന ഹൈലൈറ്റ്. ഫ്ലൈയിംഗ് പ്ലൂട്ടോയാണ് വിഷ്വൽ ഇഫക്റ്റ്സ് കൈകാര്യം ചെയ്യുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയകൃഷ്ണൻ ആർ കെ, ക്രിയേറ്റീവ് പ്രൊഡ്യൂസഴ്സ്: കിഷോർ ആർ കൃഷ്ണൻ & അനന്ദു സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈനേഴ്‌സ്: ശങ്കരൻ & സിദ്ധാർഥ്, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എപിയൻസ്, റോബിൻ ടോം എന്നിവരാണ് സ്റ്റണ്ട് കോഡിനേറ്റർമാർ.ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർജുനൻ, കളറിസ്റ്റ്: വിഷ്ണു വർദ്ധൻ കെ, ഫിനാൻസ് കൺട്രോളർ: സണ്ണി താഴുത്തല, പ്രൊഡക്ഷൻ മാനേജർ: പക്കു, സ്റ്റിൽസ്: അമൽ സി സദർ, ടൈറ്റിൽ: ശ്രാവൺ സുരേഷ് കല്ലൻ, സ്റ്റണ്ട് ഡിസൈൻ: ആദിത്യൻ ചന്ദ്രശേഖർ & വിഷ്ണു ശർമ്മ, മാർക്കറ്റിംഗ് ആൻഡ് സ്ട്രാറ്റജി: ലൂപ്പ് സ്റ്റോറീസ്, പബ്ലിസിറ്റി ഡിസൈൻസ്: ടെൻ പോയിന്റ്, വിഷ്വൽ പ്രോമോഷൻസ്: സ്‌നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഒ: അപർണ ഗിരീഷ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming