'നെല്‍സണ്‍, മോഹന്‍ലാല്‍ എവിടെ'? ചോദ്യത്തിന് ഉത്തരവുമായി 'ജയിലര്‍' തമിഴ് പത്രപരസ്യം

Published : Aug 04, 2023, 04:37 PM ISTUpdated : Aug 07, 2023, 09:13 AM IST
'നെല്‍സണ്‍, മോഹന്‍ലാല്‍ എവിടെ'? ചോദ്യത്തിന് ഉത്തരവുമായി 'ജയിലര്‍' തമിഴ് പത്രപരസ്യം

Synopsis

ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം

പ്രഖ്യാപനസമയത്ത് തന്നെ വന്‍ ഹൈപ്പ് ലഭിച്ച ചില ചിത്രങ്ങള്‍ കോളിവുഡില്‍ ഒരുങ്ങുന്നുണ്ട്. അതില്‍ ഏറ്റവുമാദ്യം തിയറ്ററുകളിലെത്തുക രജനികാന്ത് നായകനാവുന്ന നെല്‍സണ്‍ ദിലീപ്‍കുമാര്‍ ചിത്രം ജയിലര്‍ ആണ്. രജനികാന്തിനൊപ്പം അതിഥിവേഷമെങ്കിലും പ്രാധാന്യമുള്ള റോളില്‍ മോഹന്‍ലാല്‍ എത്തുന്നുവെന്നത് മലയാളി സിനിമാപ്രേമികളില്‍ ഈ പ്രോജക്റ്റിന്മേലുള്ള കൗതുകം വര്‍ധിപ്പിച്ച ഘടകമാണ്. ഓ​ഗസ്റ്റ് 10 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഓരോ പബ്ലിസിറ്റി മെറ്റീരിയലും വലിയ ആവേശത്തോടെയാണ് ആസ്വാദകര്‍ സ്വീകരിക്കാറ്. ഏറ്റവുമൊടുവില്‍ ഒഫിഷ്യല്‍ ഷോകേസ് എന്ന പേരില്‍ പുറത്തെത്തിയ 2.15 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മലയാളികളെ പക്ഷേ നിരാശപ്പെടുത്തിയിരുന്നു. രജനിക്കൊപ്പം ചിത്രത്തില്‍ മറ്റ് വേഷങ്ങളിലെത്തുന്ന ജാക്കി ഷ്രോഫും വിനായകനുമൊക്കെ വീഡിയോയില്‍ ഉള്‍പ്പെട്ടപ്പോള്‍ അതില്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ല.

വീഡിയോ വന്നതിന് പിന്നാലെ 'മോഹന്‍ലാല്‍ എവിടെ' (Where is Mohanlal) എന്ന ചോദ്യം അദ്ദേഹത്തിന്‍റെ ആരാധകര്‍ ട്വിറ്ററില്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ പബ്ലിസിറ്റി മെറ്റീരിയലില്‍ മോഹന്‍ലാലിനും സ്പേസ് കൊടുത്തിട്ടുണ്ട് അണിയറക്കാര്‍. തമിഴ് പത്രങ്ങളില്‍ ഇന്ന് വന്ന പരസ്യത്തിലാണ് രജനിക്കും ജാക്കി ഷ്രോഫിനും ശിവ രാജ്‍കുമാറിനുമൊപ്പം മോഹന്‍ലാലുമുള്ളത്. ഇവര്‍ക്കൊപ്പം വിനായകനുമുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിന്‍റേതായി പുറത്തെത്തുന്ന മൂന്നാമത്തെ വിഷ്വല്‍ ആണ് ഇത്. ടീസര്‍ കൂടാതെ അതിന് മുന്‍പ് ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ഗെറ്റപ്പും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

 

ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ഇത്. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുകയാണ് ജയിലറിലൂടെ. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. വിനായകനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ALSO READ : 'ജയിലര്‍' എങ്ങനെയുണ്ട്? ആദ്യ റിവ്യൂ എത്തി! അനിരുദ്ധിന്‍റെ ട്വീറ്റ് ഏറ്റെടുത്ത് സിനിമാപ്രേമികള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ