'ഇത് താൻഡാ മലൈക്കോട്ടൈ വാലിബൻ'; മോഹൻലാൽ ലുക്ക് വൈറൽ

Published : May 21, 2023, 08:38 AM ISTUpdated : May 21, 2023, 11:21 AM IST
'ഇത് താൻഡാ മലൈക്കോട്ടൈ വാലിബൻ'; മോഹൻലാൽ ലുക്ക് വൈറൽ

Synopsis

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

ലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന്റെ പിറന്നാൾ ആണ് ഇന്ന്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി എത്തി ഇന്ന് കേരളക്കരയുടെ പ്രിയ ലാലേട്ടനായി മാറിയ മോഹൻലാൽ, ഓരോ നിമിഷവും മലയാളികളെ അമ്പരപ്പിച്ച് കൊണ്ടേയിരിക്കുന്നു. പ്രിയ താരത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് കേരളക്കര. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ള നിരവധി പേരാണ് താരത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ  മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലെ നടന്റെ ലുക്കാണ് വൈറൽ ആകുന്നത്. 

കുടുമ കെട്ടി, കയ്യിൽ ടാറ്റു അടിച്ച് നിൽക്കുന്ന മോഹൻലാലിനെ ചിത്രത്തിൽ കാണാം. മലൈക്കോട്ടൈ വാലിബന്റെ നിർമാതാവ് ആയ ഷിബു ബേബി ജോൺ ആണ് മോഹൻലാലിന് ആശംസ അറിയിച്ച് ഫോട്ടോ പങ്കുവച്ചത്. 'തലങ്ങൾ മാറിവന്ന ഒരു ആത്മബന്ധം. മോഹൻലാലിൽ തുടങ്ങി ലാലുവിലൂടെ വാലിബനിൽ എത്തിനില്ക്കുന്നു. ഹാപ്പി ബർത്ത് ഡെ ലാലു', എന്നാണ് ഷിബു കുറിച്ചത്. പിന്നാലെ വിവിധ സോഷ്യൽ മീഡിയ ​ഗ്രൂപ്പുകളിൽ ചിത്രം പ്രത്യക്ഷപ്പെട്ടു. 

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. അടുത്തിടെ ആണ് വാലിബന്‍റെ രാജസ്ഥാന്‍ ഷെഡ്യൂള്‍ അവസാനിച്ചത്. 77 ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു. നിലവിൽ ചെന്നൈയിൽ ആണ് ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നത്. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. 

മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തിൽ വേഷമിടുന്നുണ്ട്.  ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ' നിര്‍മ്മാണ പങ്കാളികളാണ്. 

മലയാളത്തിന്റെ മോഹൻലാലിന് പിറന്നാൾ മധുരം

PREV
Read more Articles on
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം