"എന്‍റെ മകന്റെ വിവാഹത്തിൽ എന്ന പോലെ എനിക്ക് സന്തോഷം നൽകുന്ന നിമിഷം": മോഹന്‍ലാല്‍

Published : Feb 21, 2023, 09:32 AM IST
"എന്‍റെ മകന്റെ വിവാഹത്തിൽ എന്ന പോലെ എനിക്ക് സന്തോഷം നൽകുന്ന നിമിഷം": മോഹന്‍ലാല്‍

Synopsis

വധുവരന്മാർ മുഖ്യമന്ത്രിയുടെ കാൽതൊട്ട് അനു​ഗ്രഹം വാങ്ങി. നടൻ മോഹൻലാലും ആഘോഷത്തിൽ തിളങ്ങി. ഒരാഴ്ച മുമ്പ് ജയ്പൂരിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. 

കോഴിക്കോട്: ഡിസ്നി ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ മകന്‍റെ വിവാഹ റിസപ്ഷന്‍ അടുത്തിടെയാണ് കോഴിക്കോട് നടന്നത്. സിനിമ- രാഷ്ട്രീയമേഖലയിൽ ഉള്ള നിരവധി പേർ റിസപ്ഷനിൽ പങ്കെടുത്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഗോവ ​ഗവർണർ പി എസ് ശ്രീധരൻ പിള്ള,എംഎ യുസഫലി, മന്ത്രി റിയാസ്, മുല്ലപ്പള്ളി, പി കെ ശ്രീമതി, ഇ പി ജയരാജൻ, ലിസി പ്രിയദർശൻ, ആശാ ശരത്ത്, സുജാത, ചിപ്പി, സീതാറാം എച്ചൂരി, ജ​ഗദീഷ്, വെസ്റ്റ് ബംഗാൾ ​ഗവർണർ ആനന്ദ ബോസ്, മാമുക്കോയ തുടങ്ങി നിരവധി പ്രമുഖർ ആഘോഷത്തിൽ പങ്കുചേർന്നു.  കോഴിക്കോടുള്ള ആഡംബര ​ഹോട്ടലിൽ വച്ചായിരുന്നു ആഘോഷങ്ങൾ. 

വധുവരന്മാർ മുഖ്യമന്ത്രിയുടെ കാൽതൊട്ട് അനു​ഗ്രഹം വാങ്ങി. നടൻ മോഹൻലാലും ആഘോഷത്തിൽ തിളങ്ങി. ഒരാഴ്ച മുമ്പ് ജയ്പൂരിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ജയ്പൂരിലെ രാംബാഗ് പാലസിൽ വെച്ചായിരുന്നു വിവാഹം നടന്നത്. ബോളിവുഡ് ഇതിഹാസങ്ങളായ ആമിർഖാൻ, അക്ഷയ് കുമാർ, കരൻ ജോഹർ, കമൽഹാസൻ, മോഹൻലാൽ, പൃഥ്വിരാജ് എന്നിവരാണ് വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും നേരത്തെ വൈറലായിരുന്നു. ഇതില്‍ തന്നെ  മോഹന്‍ലാലും അക്ഷയ്കുമാറും തമ്മിലുള്ള ഡാന്‍സ് വീഡിയോ ശ്രദ്ധേയമായിരുന്നു. 

വിവാഹത്തിൽ‌ പങ്കെടുക്കാൻ സാധിക്കാത്തവർക്കായാണ് കോഴിക്കോട് വീണ്ടും റിസപ്ഷൻ സംഘടിപ്പിച്ചത്. ഇപ്പോഴിത റിസപ്ഷനില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ നടത്തിയ ആശംസ പ്രഭാഷണത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. കെ മാധവന്‍റെ മകന്‍ ഗൗതം മാധവനും, ഹിരാങ്കിക്കും ആശംസ നേര്‍ന്ന് നടത്തിയ പ്രസംഗത്തില്‍  കെ മാധവനുമായുള്ള സൗഹൃദവും, കുടുംബവുമായുള്ള അടുപ്പവും എല്ലാം മോഹന്‍ലാല്‍ പറയുന്നു. 

ഈ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് കരുതിയില്ല. എന്നാല്‍ ഈ വിവാഹത്തില്‍ രാജസ്ഥാനില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. പിന്നീട് എനിക്ക് ഏറ്റവും ഇഷ്ടപെട്ട സൗഹൃദങ്ങളുടെ നഗരമായ കോഴിക്കോട് എങ്ങനെ എത്തും എന്നായിരുന്നു ആകുലത. പക്ഷെ എനിക്ക് എത്താൻ കഴിഞ്ഞു. അത് മാധവനും അദ്ദേഹത്തിന്റെ കുടുംബവും ആയുള്ള സൗഹൃദവും ബന്ധവും കൊണ്ടുതന്നെയാണെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ആരംഭിച്ചത്. 

സൗഹൃദത്തിന്  പ്രാധാന്യം കൊടുക്കുന്ന ആളുകളാണ് താനും മാധവനും എന്ന് പറയുന്ന മോഹന്‍ലാല്‍. കെ മാധവനുമായി ഒരു ഇരുപത്തിയഞ്ച് വർഷത്തെ ബന്ധമുണ്ടെന്നും ഓര്‍മ്മിക്കുന്നു. ഞങ്ങൾ സുഖങ്ങളും ദുഖങ്ങളും എല്ലാം ഒരുമിച്ചനുഭവിച്ചുകൊണ്ട് തന്നെ മുന്നേറികൊണ്ടിരിക്കുന്നത്. മാധവന്റെ കുടുംബവുമായൊക്കെ ഒരുപാട് യാത്രകൾ നമ്മൾ പോകാറുണ്ട്. ഞാൻ മാത്രമല്ല ഞങ്ങൾക്ക് ഒരുപറ്റം സുഹൃത്ത് വലയങ്ങളുണ്ട് അവർ എല്ലാവരുമായി നമ്മൾ യാത്ര പോകാറുണ്ട്. അത്തരം യാത്രകളിലാണ് നമ്മൾ ഒരാളെ കൂടുതൽ മനസിലാക്കുകയും അടുത്തറിയുകയും ചെയ്യുന്നത്. മാധവനും വ്യക്തി ബന്ധങ്ങൾക്ക് വളരെ അധികം പ്രാധാന്യം കൊടുക്കുന്ന ആളാണെന്നും മോഹന്‍ലാല്‍ പറയുന്നു.

മാധവന്‍റെ മക്കളായ ഗൗതമും ലക്ഷ്മിയും എന്റെ കുട്ടികളെ പോലെ തന്നെയാണ്. അവരുടെ ചെറുപ്പം മുതൽ വളർന്ന് വരുന്ന കാലഘട്ടങ്ങൾ എല്ലാം കണ്ടുകൊണ്ടിരുന്ന ആളാണ്‌ ഞാൻ. ​ഗൗതമും ഹിരാങ്കിയും വിവാഹിതർ ആകുന്നുവെന്ന് പറഞ്ഞ് കേട്ടപ്പോൾ തന്നെ കാലം എത്ര വേഗം കുതിക്കുന്നുവെന്ന് മനസിലാകുന്നു. എന്റെ മകന്റെ വിവാഹത്തിൽ എന്ന പോലെ എനിക്ക് സന്തോഷം നൽകുന്ന നിമിഷമാണ് ഇത്. എന്റെ കുടുംബത്തിന് എത്തിച്ചേരാൻ കഴിഞ്ഞില്ല. എന്ത് തന്നെ ആയാലും നവദമ്പതിമാർക്ക് എന്റേയും കുടുംബത്തിന്റേയും ആശംസ. ജീവിതം മനോഹരമായ ഒരു യാത്രയാണ്. അതിൽ രണ്ടുപേരും അടുത്തറിഞ്ഞ് ഒരുമിച്ച് പോകുമ്പോൾ അത് മനോഹരമായ ഒരു സംഗീതം പോലെ ആകുന്നുവെന്നും ആശംസ നേര്‍ന്നുള്ള പ്രസംഗം അവസാനിപ്പിച്ച് മോഹന്‍ലാല്‍ പറഞ്ഞു. 

കറുപ്പിൽ സ്റ്റൈലിഷായി മോഹൻലാലും സഞ്ജുവും; 'ഇരുവരും രണ്ടും കൽപ്പിച്ചാണല്ലോ' എന്ന് ആരാധകർ

മുഖ്യമന്ത്രിയുടെ അനു​ഗ്രഹം വാങ്ങി വധൂവരന്മാർ; കുശലം പറഞ്ഞ് മോഹൻലാൽ; പ്രൗഢ ​ഗംഭീരം വിവാഹ റിസപ്ഷൻ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'അരൂപി' ഫസ്റ്റ് ലുക്ക് എത്തി
'ജനനായകൻ' കേരള ടിക്കറ്റ് ബുക്കിങ് നാളെ മുതൽ; പ്രതീക്ഷയോടെ ആരാധകർ