ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു മാധവന്റെ മകൻ ഗൗതമിന്റെ വിവാ​ഹം. 

ഡിസ്നി ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ മകന്റെ വിവാഹ റിസപ്ഷൽനിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. കോഴിക്കോടുള്ള ആഡംബര ​ഹോട്ടലിൽ വച്ചായിരുന്നു ആഘോഷങ്ങൾ. വധൂവരന്മാർ മുഖ്യമന്ത്രിയുടെ കാൽതൊട്ട് അനു​ഗ്രഹം വാങ്ങി. നടൻ മോഹൻലാലും ആഘോഷത്തിൽ തിളങ്ങി. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു മാധവന്റെ മകൻ ഗൗതമിന്റെ വിവാ​ഹം. 

സിനിമ- രാഷ്ട്രീയമേഖലയിൽ ഉള്ള നിരവധി പേർ റിസപ്ഷനിൽ പങ്കെടുത്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. മാമുക്കോയ, ​ഗോവ ​ഗവർണർ പി എസ് ശ്രീധരൻ പിള്ള, യുസഫലി, മന്ത്രി റിയാസ്, മുല്ലപ്പള്ളി, പി കെ ശ്രീമതി, ഇ പി ജയരാജൻ, ലിസി പ്രിയദർശൻ, ആശാ ശരത്ത്, സുജാത, ചിപ്പി, സീതാറാം എച്ചൂരി, ജ​ഗദീഷ്, വെസ്റ്റ് ബംഗാൾ ​ഗവർണർ ആനന്ദ ബോസ് തുടങ്ങി നിരവധി പ്രമുഖർ ആഘോഷത്തിൽ പങ്കുചേർന്നു. 

ഏതാനും ദിവസങ്ങൾക്ക് മുൻപ് രാജസ്ഥാനിൽ വച്ചായിരുന്നു ​ഗൗതം മാധവന്റെ വിവാ​ഹം. ബോളിവുഡ് ഉൾപ്പടെയുള്ള സിനിമ താരങ്ങൾ വിവാഹ ചടങ്ങിലും പിന്നാലെ നടന്ന ആഘോഷങ്ങളിലും പങ്കെടുത്തിരുന്നു. പൃഥ്വിരാജും അക്ഷയ് കുമാറും മോഹൻലാലും തമ്മിലുള്ള ഡാൻസ് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമായിരുന്നു. 

ഏഷ്യാനെറ്റ് എം ഡി കെ മാധവന്റെ മകനും മരുമകളും വിവാഹ സൽക്കാര വേദിയിലേക്ക് | Wedding Reception

അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'മലൈക്കോട്ടൈ വാലിബനി'ൽ ആണ് മോഹൻലാൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പൂർണമായും രാജസ്ഥാനിൽ ചിത്രീകരിക്കുന്ന സിനിമയിൽ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ടെന്നാണ് അണിയറക്കാരില്‍ നിന്ന് ലഭിക്കുന്ന വിവരം. പി എസ് റഫീക്കിന്‍റേതാണ് തിരക്കഥ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് റഫീക്ക് ആയിരുന്നു. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രാഹകന്‍. ചുരുളിക്കു ശേഷം ലിജോ- മധു നീലകണ്ഠന്‍ ടീം ഒരുമിക്കുന്ന ചിത്രവുമാണ് വാലിബന്‍. റാം ആണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു മോഹന്‍ലാല്‍ സിനിമ. ജീത്തു ജോസഫ് ആണ് സംവിധാനം. 

പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം; 'ബഡേ മിയാൻ ചോട്ടേ മിയാൻ' ഇനി വിദേശത്ത്, ഇന്ത്യൻ ഷെഡ്യൂൾ കഴിഞ്ഞു