'രണ്ടാമത്തെ അറ്റാക്കിൽ ഞാൻ തകർന്ന് പോയി, മമ്മൂക്കയാണ് സ​ഹായിച്ചത്': മോളി കണ്ണമാലി

Published : Oct 21, 2022, 10:01 PM ISTUpdated : Oct 21, 2022, 10:05 PM IST
'രണ്ടാമത്തെ അറ്റാക്കിൽ ഞാൻ തകർന്ന് പോയി, മമ്മൂക്കയാണ് സ​ഹായിച്ചത്': മോളി കണ്ണമാലി

Synopsis

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രിയം നേടിയ മോളി ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു.

ടെലിവിഷൻ സീരിയലിലൂടെ എത്തി മലയാള സിനിമയിൽ ചുവടുവച്ച നടിയാണ് മോളി കണ്ണമാലി. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രിയം നേടിയ മോളി ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ടുമോറോ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ രചനയും നിർമ്മാണവും സംവിധാനവും ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മലയാളിയായ ജോയ് കെ മാത്യുവാണ്. ഇപ്പോഴിതാ നടൻ മമ്മൂട്ടിയെ കുറിച്ച് മോളി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ഒരുസമയത്ത് തളർന്ന് പോയിരുന്ന തന്നെ സഹായിച്ചത് മമ്മൂട്ടിയാണെന്ന് മോളി പറഞ്ഞു. രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴായിരുന്നു അതെന്നും അന്ന് താൻ മരിച്ചു പോകുമെന്നാണ് എല്ലാവരും പറഞ്ഞതെന്നും മോളി പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മോളിയുടെ വെളിപ്പെടുത്തൽ. 

മോളി കണ്ണമാലിയുടെ വാക്കുകൾ ഇങ്ങനെ

എനിക്ക് സുഖമില്ലെന്ന് അറിഞ്ഞ് മമ്മൂക്കയാണ് എന്നെ ഓപ്പറേഷന് കൊണ്ടു പോകണമെന്ന് പറഞ്ഞത്. അതിനായി അദ്ദേഹം ആന്‍റോ ജോസഫിനെ പറഞ്ഞുവിട്ടിരുന്നു. ആശുപത്രിയില്‍ ചെന്ന് സംസാരിച്ചപ്പോഴേക്കും എന്‍റെ ഹെല്‍ത്ത് ശരിയാവില്ലെന്ന് പറഞ്ഞു. ഓപ്പറേഷന്‍ ചെയ്ത് കഴിഞ്ഞാലും നമ്മളെ കൊണ്ട് ആവില്ല. അങ്ങനെ അത് വേണ്ടെന്ന് തീരുമാനിച്ചു. മരുന്നു കൊണ്ട് ചികിത്സിച്ച് തീര്‍ക്കാമെന്ന്. വേറെ ഒന്നും കൊണ്ടല്ല, ഓപ്പറേഷന്‍ കഴിഞ്ഞ് വന്നാല്‍ അതിനായുള്ള റൂം ആയിരിക്കണം. പിന്നെ നമ്മളെ നോക്കാനും ആളില്ല.  നല്ല പ്രായത്തില്‍ തന്നെ എനിക്ക് പ്രഷന്‍ വന്നു. അന്ന് സംസാരിക്കാന്‍ പോലും പറ്റാതെ ഞാന്‍ തളര്‍ന്ന് പോയിരുന്നു. സിനിമ ഫീല്‍ഡിലേക്ക് വന്നപ്പോള്‍ കുറച്ച് പൈസയൊക്കെ ഉണ്ടാക്കി, എല്ലാം ശരിയായി വന്നതായിരുന്നു. അപ്പോഴാണ് പെട്ടെന്ന് അറ്റാക്ക് വന്നത്. രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാനാകെ തളര്‍ന്ന് പോയിരുന്നു. സ്റ്റേജ് ഷോയ്ക്ക് കേറാന്‍ നില്‍ക്കുമ്പോഴായിരുന്നു അത്. അന്ന് എല്ലാവരും പറഞ്ഞത് ഞാന്‍ മരിച്ച് പോകുമെന്നാണ്. അങ്ങനെ വല്ലാതെ കടത്തിലായി പോയി. മമ്മൂക്ക പറഞ്ഞിട്ട് ആന്‍റോ ജോസഫ് അപ്പോഴാണ് പൈസ കൊണ്ടു തന്നത്. 

ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കാന്‍ മോളി കണ്ണമാലി; ആന്തോളജി ചിത്രം 'ടുമോറോ' ആരംഭിച്ചു

PREV
Read more Articles on
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം