മോളിവുഡ് ടൈംസ് കളറാക്കാൻ നെസ്‍ലിനൊപ്പം ഷറഫുദ്ദീനും; ക്യാരക്ടർ പോസ്റ്റർ പുറത്ത്

Published : May 06, 2026, 10:47 PM IST
Mollywood Times

Synopsis

'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോളിവുഡ് ടൈംസ്'. Mollywood Times starring Naslen

സംവിധായകൻ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരകാരനായി നസ്ലിൻ എത്തുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. നസ്ലിന്റെ കിടിലൻ ഡാൻസ് നമ്പറുമായി വന്ന 'അപ്ന ഫ്രൈഡേ ആഗയ' എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി തുടരുകയാണ്.

നസ്ലിന് പുറമേ സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്. മലയാള സിനിമയിലെ നിരവധി താരങ്ങൾ കാമിയോ റോളുകളിൾ ചിത്രത്തിൽ വരുന്നുണ്ട്.അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്നു . മോളിവുഡ് ടൈംസിനു ശേഷം മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്ന തരുൺ മൂർത്തി ചിത്രം അതിമനോഹരമാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത വലിയ പ്രോജക്ട് . ഇപ്പോഴിതാ ഷറഫുദ്ധീന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

മോളിവുഡ് ടൈംസിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത്, സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്. എഡിറ്റിംഗ്: നിധിന്‍ രാജ് അരോള്‍ & അഭിനവ് സുന്ദർ നായക് , സൗണ്ട് ഡിസൈന്‍ & മിക്‌സിംഗ്: വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് ഡയറക്ഷന്‍: ആശിഖ് എസ്, കോസ്റ്റും: മാഷര്‍ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവിയര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:സുധര്‍മന്‍ വള്ളിക്കുന്ന്, ഫിനാന്‍സ് കണ്‍ട്രോളര്‍: ശിവകുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് അടൂര്‍, വിഎഫ്എക്‌സ്: ഡിജി ബ്രിക്‌സ്, കളറിസ്റ്റ്:ശ്രീക് വാരിയര്‍, മോഷന്‍ ഗ്രാഫിക്‌സ്: ജോബിന്‍ ജോസഫ്, പി.ആര്‍.ഒ: എ എസ് ദിനേശ്, സ്റ്റില്‍സ്:ബോയക്, ഡിസൈന്‍സ്:യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അന്ന് തല്ലിച്ചതച്ചു, തല പൊട്ടി ചോരയൊഴുകി; ഇന്നവൻ എംഎൽഎ, തല്ലിച്ചതച്ചവര്‍ സല്യൂട്ട് അടയ്‌ക്കേണ്ടി വരും'; മനംനിറഞ്ഞ് നടി
ഷെയ്ന്‍ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃഢം' മെയ് 8ന് തിയേറ്ററുകളിൽ