സ്ഥാനങ്ങളില്‍ മാറ്റം?, മലയാളി താരം ആറാമത്, ബോളിവുഡിനെ ഞെട്ടിച്ച് ആ നായിക ഒന്നാമത്

Published : Jun 20, 2025, 02:11 PM ISTUpdated : Jun 20, 2025, 02:34 PM IST
Alia Bhatt, Deepika Padukone

Synopsis

ബോളിവുഡിനെ ഞെട്ടിച്ച് തെന്നിന്ത്യൻ താരം.

ഇന്ത്യയില്‍ ജനപ്രീതിയില്‍ മുന്നിലുള്ള നായികാ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. സാമന്തയാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ബോളിവുഡിന്റെ ആലിയ ഭട്ട് രണ്ടാം സ്ഥാനത്തുമുണ്ട്. മെയ് മാസത്തെ താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയയാണ് പുറത്തുവിട്ടത്.

ആലിയ ഭട്ട് രണ്ടാമത് എത്തിയപ്പോള്‍ ബോളിവുഡിലെ മുൻനിര നടി ദീപിക പദുക്കോണ്‍ മൂന്നാം സ്ഥാനത്തും എത്തിനില്‍ക്കുന്നു. സിനിമകളില്‍ നിരന്തരം ഭാഗമാകുന്നതാണ് ബോളിവുഡ് താരത്തെ മുന്നിലെത്തിച്ചത് എന്നാണ് പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കാൻ ബോളിവുഡ് താരത്തിന് സാധിക്കുന്നുണ്ട്. ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന ഇന്ത്യൻ താരങ്ങളില്‍ ഒരാളുമാണ് നടി ദീപിക പദുക്കോണ്‍.

നാലാമതുള്ള നായിക കാജല്‍ അഗര്‍വാളാണ്. തൊട്ടുപിന്നില്‍ തൃഷ ആണ് ഉള്ളത്. ആറാം സ്ഥാനത്ത് സ്ഥാനത്ത് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മലയാളികളുടെ പ്രിയ നായിക നയൻതാരയും ഇടംനേടി. മലയാളികളുടെയും പ്രിയപ്പെട്ട സായ് പല്ലവിയാണ് താരങ്ങളില്‍ ഏഴാമതുള്ളത്. തുടര്‍ച്ചയായി ഹിറ്റുകളുടെ ഭാഗമാകുന്നതാണ് നായിക താരങ്ങളില്‍ മുന്നിലെത്താൻ സായ് പല്ലവിയെയും സഹായിച്ചത്. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച തമിഴ് ഭാഷാ ചിത്രം അമരനില്‍ സായ് പല്ലവിയായിരുന്നു നായിക. കമല്‍ഹാസൻ ആയിരുന്നു ചിത്രം നിര്‍മിച്ചത്. ശിവകാര്‍ത്തികേയനായിരുന്നു അമരനില്‍ നായകനായി എത്തിയത്. ചിത്രം ആഗോള കളക്ഷനില്‍ 300 കോടി ക്ലബില്‍ എത്തുകയും ചെയ്‍തിരുന്നു. തുടര്‍ന്ന് സായ് പല്ലവി നായികയായ തെലുങ്ക് ചിത്രം തണ്ടേലും വൻ ഹിറ്റായി മാറിയിരുന്നു. നാഗചൈതന്യ നായകനായ ചിത്രം 100 കോടി ക്ലബില്‍ എത്തിയിരുന്നു

സായ്‍ക്ക് പിന്നാലെ രശ്‍മിക മന്ദാനയും ശ്രീലീലയും ബോളിവുഡ് നടി ശ്രദ്ധ കപൂറും ഇടംനേടി എന്നാണ് ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട മെയ് മാസത്തെ പട്ടികയില്‍ വ്യക്തമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'