
പാൻ ഇന്ത്യൻ ചിത്രങ്ങള്‍ വ്യാപകമായതോടെ തെന്നിന്ത്യൻ സിനിമകള്‍ക്ക് രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിക്കാൻ സാധിക്കാറുണ്ട്. അതിനാല്‍ തെന്നിന്ത്യൻ താരങ്ങള്‍ ജനപ്രീതിയിലും ബോളിവുഡ് താരങ്ങളേക്കാള്‍ മുന്നിലാണ്. ഓര്‍മാക്സ് പുറത്തുവിട്ട ജൂണ്‍ മാസത്തെ പട്ടികയും തെളിയിക്കുന്നത് അതാണ്. നാലാം സ്ഥാനത്ത് മാത്രമാണ് ഒരു ബോളിവുഡ് താരം ഇടംപിടിച്ചിരിക്കുന്നത്.
ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്ത് പ്രഭാസാണ്. തുടര്‍ച്ചയായി ഹിറ്റുകളില്‍ നായകനാകുന്നതും നിരവധി സിനിമകള്‍ ഒന്നിനുപിറകെ ഒന്നായി പ്രഖ്യാപിക്കുന്നതുമാണ് പ്രഭാസിന് ജനപ്രീതിയില്‍ മുന്നില്‍ എത്താൻ സഹായകരമായത്. ദ രാജാ സാബാണ് പ്രഭാസ് ചിത്രമായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. സംവിധാനം നിര്‍വഹിക്കുന്നത് മാരുതിയാണ്.
ജനപ്രീതിയില്‍ രണ്ടാം സ്ഥാനത്ത് വിജയ്‍യാണ്. സിനിമകള്‍ക്ക് പുറമേ വാര്‍ത്തകളിലും നിറഞ്ഞുനില്‍ക്കാനുമാകുന്നുവെന്നതാണ് താരത്തെ തുണയ്‍ക്കുന്നത്. രാഷ്‍ട്രീയത്തില്‍ സജീവമായതിനെ തുടര്‍ന്ന് വിജയ് സിനിമ മതിയാക്കുകയാണ്. ജനനായകൻ എന്ന സിനിമയോടെ അഭിനയ രംഗം വിജയ് ഉപേക്ഷിക്കും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ജനനായകൻ രാജ്യമൊട്ടാകെ ശ്രദ്ധിക്കുന്ന സിനിമയായി മാറിയിരിക്കുകയും ചെയ്യുന്നു. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്.
മൂന്നാം സ്ഥാനത്ത് അല്ലു അര്‍ജുനാണ്. നാലാം സ്ഥാനത്ത് ഷാരൂഖ് ഖാനുമാണ്. തൊട്ടുപിന്നില്‍ അജിത് കുമാറാണ് ഇടംനേടിയിരിക്കുന്നത്. മഹേഷ് ബാബു, ജൂനിയര്‍ എൻടിആര്‍ എന്നിവര്‍ക്ക് പിന്നാലെ രാം ചരണ്‍, അക്ഷയ് കുമാര്‍, നാനി എന്നിവരും ഇടംനേടിയിരിക്കുന്നു. നാനി ആദ്യമായിട്ടാണ് പട്ടികയില്‍ ഇടംനേടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക