രജനികാന്ത് പുറത്ത്, ഒന്നാമത് ബോളിവുഡിനെയും ഞെട്ടിച്ച സൂപ്പര്‍താരം, ജനപ്രീതിയില്‍ മുന്നിലെത്തിയ 10 നടൻമാര്‍

Published : Jun 20, 2025, 03:42 PM IST
Shah Rukh Khan, Rajinikanth

Synopsis

മൂന്നാം സ്ഥാനത്താണ് ഷാരൂഖ് ഖാൻ.

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. മെയ് മാസത്തിലും പ്രഭാസ് തന്നെയാണ് താരങ്ങളില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് വിജയ് ആണ്. പ്രമുഖ എന്റര്‍ടെയ്‍ൻമെന്റ് അനലിസ്റ്റുകളായ ഓര്‍മാക്സ് മീഡിയ ആണ് മെയ് മാസത്തില്‍ ജനപ്രീതിയില്‍ മുന്നിലുള്ള നായക താരങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടുള്ളത്.

പത്ത് പേരുടെ പട്ടികയാണ് പുറത്തുവിട്ടിട്ടുള്ളത്. ബോളിവുഡിനെയും മറികടന്ന് തെന്നിന്ത്യ മുൻനിര താരങ്ങളായി മാറുന്നു എന്നതാണ് പട്ടികയുടെ പ്രത്യേകത. സിനിമകള്‍ക്ക് പുറമേ സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കാനാകുന്നു എന്നത് തെന്നിന്ത്യൻ താരങ്ങളുടെ ജനപ്രീതിയില്‍ പ്രതിഫലിക്കുന്നുണ്ട്. വാര്‍ത്തകളിലും നിറഞ്ഞുനില്‍ക്കാൻ തെന്നിന്ത്യൻ താരങ്ങള്‍ക്ക് ആകുന്നുണ്ട്. ബോളിവുഡ് നായകൻമാര്‍ സിനിമയുടെ തിയറ്റര്‍ റിലീസ് സമയത്ത് മാത്രമാണ് വാര്‍ത്തകളില്‍ താരതമ്യേന നടപ്പുകാലത്ത് ഇടംനേടാറുള്ളത്. സിനിമകള്‍ നിരന്തരം ചെയ്യുന്നില്ല താനും. തെന്നിന്ത്യയില്‍ നിന്ന് പാൻ ഇന്ത്യൻ ചിത്രങ്ങള്‍ ഉണ്ടാകുകയും വലിയ കളക്ഷൻ നേടുകയും വിജയമാകുകയും ചെയ്യുന്നതും ജനപ്രീതിയില്‍ ഒന്നാമതെത്താൻ പ്രത്യേകിച്ച് പ്രഭാസിന് സഹായകരമാകുന്നുണ്ട്.

വിജയ് ആകട്ടെ സിനിമയ്‍ക്ക് പുറമേ രാഷ്‍ട്രീയത്തിലും സജീവമാണ്. വിജയ് നായകനായി ഇനി വരാനിരിക്കുന്ന ചിത്രം ജനനായകനാണ്. രാഷ്‍ട്രീയത്തില്‍ സജീവിമായതിനെ തുടര്‍ന്ന് ജനനനായകനോടെ സിനിമ മതിയാക്കാനാണ് വിജയ് ഉദ്ദേശിക്കുന്നത്. അതിനാല്‍ ജനനായകൻ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടെന്നതും താരത്തിന് ജനപ്രീതിയില്‍ മെയ്‍യിലും മുന്നിലെത്താൻ സഹായകരമായിട്ടുണ്ടാകാം.

ജനപ്രീതിയില്‍ മൂന്നാമത് ബോളിവുഡിന്റെ പ്രിയ താരം ഷാരൂഖ് ഖാനാണ്. മുമ്പ് ഒന്നാം സ്ഥാനത്തെത്താൻ ഷാരൂഖിനായിട്ടുണ്ട്. നാലാം സ്ഥാനത്ത് അല്ലു അര്‍ജുനാണ്. തൊട്ടു പിന്നില്‍ അജിത് കുമാറുമാണ്. തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ള നായക താരങ്ങള്‍ യഥാക്രമം മഹേഷ് ബാബു, ജൂനിയര്‍‌ എൻടിആര്‍, രാം ചരണ്‍, അക്ഷയ് കുമാര്‍, സല്‍മാൻ ഖാൻ എന്നിവരാണ് എന്നാണ് ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്. രജനികാന്തിന് പട്ടികയില്‍ ഇടം നേടാനുമായിട്ടില്ല. ബോളിവുഡിലെ യുവ താരങ്ങള്‍ക്കും ഇടമില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ ക്രിസ്റ്റൺ സ്റ്റുവർട്ടിന്റെ ‘ക്രോണോളജി ഓഫ് വാട്ടർ’ ഉൾപ്പെടെ 5 ചിത്രങ്ങൾ
ഐഎഫ്എഫ്‍കെ: ലോറ കസബെയുടെ ‘വിർജിൻ ഓഫ് ക്വാറി ലേക്ക്’ മുഖ്യ ആകർഷണമായി ലാറ്റിനമേരിക്കൻ പാക്കേജ്