
ചെമ്പനീർപ്പൂവ് എന്ന സീരിയലിലൂടെ പ്രക്ഷകരുടെ ഇഷ്ടം നേടിയ താരങ്ങളാണ് റബേക്ക് സന്തോഷും അഞ്‍ജലി ഹരിയും. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇരുവരും സീരിയൽ വിശേഷങ്ങളും സീരിയലിനു പുറത്തുള്ള വിശേഷങ്ങളും പതിവായി ആരാധകരെ അറിയിക്കാറുണ്ട്. സീരിയൽ ഷൂട്ടിങ്ങിനായി അഞ്ജലിയും താനും ഒരേ വീട്ടിലാണ് താമസിക്കുന്നതെന്നും മുൻപ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈന് നൽകിയ അഭിമുഖത്തിൽ റബേക്ക പറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ചെത്തിയ പുതിയ റീലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
സ്വന്തമായി ബൊട്ടീക്കുകളും ഇരുവർക്കുമുണ്ട്. സ്വന്തം ബ്രാൻഡിന്റെ സാരി അണിഞ്ഞാണ് റബേക്കയും അഞ്ജലിയും റീലിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ''നിങ്ങളെപ്പോലെ തന്നെ മറ്റൊരാൾ ഉണ്ടാകുക എന്നത് രസകരമായ കാര്യമാണല്ലേ? മറ്റാർക്കാണ് നിങ്ങളുടെ ഇത്തരം ചെറിയ ഭ്രാന്തുകൾ മനസിലാക്കാൻ പറ്റുക'', എന്നാണ് റീലിനു താഴെ അഞ്ജലി ക്യാപ്ഷനായി കുറിച്ചത്. ചെമ്പനീർ പൂവിൽ ഇരുവരെയും ഏറ്റെടുത്ത ആരാധകർ പുതിയ റീലിനു താഴെയും സ്നേഹം അറിയിച്ചെത്തുന്നുണ്ട്.
അഭിനയത്തിനും ബൊട്ടീക്കിനും പുറമേ, കലാകാരി എന്ന പേരിൽ ഒരു നൃത്ത വിദ്യാലയവും അഞ്ജലി നടത്തുന്നുണ്ട്. വിഷ്ണു മോഹൻ സംവിധാനം ചെയ്ത 'കഥ ഇന്നു വരെ' എന്ന ചിത്രത്തിൽ നിഖില വിമലിനു വേണ്ടി കൊറിയോഗ്രഫി ചെയ്തതും അഞ്ജലിയാണ്. സ്വകാര്യ ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിൽ റണ്ണർ അപ്പ് ആയിരുന്ന അഞ്ജലി നിരവധി ടെലിവിഷൻ ഷോകൾക്കു വേണ്ടി കൊറിയോഗ്രഫി നിർവഹിച്ചിട്ടുണ്ട്. ഏഴോളം സിനിമകളിലും അഭിനയിച്ചു.
ഏഷ്യാനെറ്റിലെ സീരിയലിലൂടെ ബാലതാരമായെത്തി ഇപ്പോൾ ഏഷ്യാനെറ്റിലെ തന്നെ ജനപ്രിയ സീരിയലുകളിൽ ഒന്നായ ചെമ്പനീർപ്പൂവിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് റബേക്ക സന്തോഷ്. അഭിനയത്തിനു പുറമേ, കാഷ്വൽ വിയർ, ബനാറസി സാരികൾ, എത്നിക് വിയർ തുടങ്ങിയ വസ്ത്രങ്ങൾക്കായി മൂന്ന് വ്യത്യസ്ത ബ്രാൻഡുകളും റബേക്കക്ക് സ്വന്തമായുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക