'എപ്പോഴും സുന്ദരിയായിരിക്കുക', പുത്തൻ ലുക്കിലുള്ള ഫോട്ടോയുമായി മൃദുല വിജയ്

Published : Aug 10, 2023, 05:27 PM IST
'എപ്പോഴും സുന്ദരിയായിരിക്കുക', പുത്തൻ ലുക്കിലുള്ള ഫോട്ടോയുമായി മൃദുല വിജയ്

Synopsis

'എപ്പോഴും സുന്ദരിയായിരിക്കുക' എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം എഴുതിയിരിക്കുന്നത്.

മൃദുല വിജയ് മലയാളം ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ്. സീരിയലുകളില്‍ മാത്രമല്ല മൃദുലയ്‍ക്ക് യുട്യൂബ് വീഡിയോകളിലൂടെയും മറ്റ് സാമൂഹ്യ മാധ്യമ പേജുകളിലൂടെയും ഒരുപാട് ആരാധകരുണ്ട്. മൃദുല വിജയ്‍ പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സ്ഥിരം ലുക്കിൽ നിന്ന് വ്യത്യസ്‍തമായിട്ടാണ് ഫോട്ടോയില്‍ നടി മൃദുല വിജയ്‍യെ കാണാനാകുന്നത്.

മുടി ചുരുട്ടി സ്ലീവ്ലസ് ചുരിദാറും ഫ്ലോറൽ ദുപ്പട്ടയും എല്ലാം കൂടി വളരെ കളർഫുളാണ് നടി മൃദുല വിജയ് പുതിയ ഫോട്ടോയിലുള്ളത്.. മൃദുല വിജയ്‍യുടെ പുതിയ ലുക്കിലുള്ള ഫോട്ടോ കണ്ട ആരാധകരില്‍ ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'എപ്പോഴും സുന്ദരിയായിരിക്കുക' എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം എഴുതിയിരിക്കുന്നത്. പുതിയ ലുക്ക് അടുത്ത പ്രൊജക്റ്റിന്റെ ഭാഗമാണോ എന്ന സംശയവും പ്രേക്ഷകരില്‍ ചിലര്‍ നടി മൃദുല വിജയ്‍യോട് സാമൂഹ്യ മാധ്യമത്തില്‍ ചോദിക്കുന്നുണ്ട്.

വിവാഹശേഷം പരമ്പരകളില്‍ നിന്ന് ഇടവേളയെടുത്ത താരം ഈയടുത്താണ് നായികയായി മടങ്ങി എത്തിയത്. നടൻ യുവ കൃഷ്‍ണയാണ് മൃദുലയെ വിവാഹം ചെയ്‍തത്. 'മഞ്ഞില്‍ വിരിഞ്ഞ പൂവ്' എന്ന സീരിയിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടനാണ് യുവ കൃഷ്‍ണ. മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിമാരുടെ വീഡിയോകള്‍ ആരാധര്‍ ഏറ്റെടുത്ത് ഹിറ്റാക്കാറുണ്ട്.

ഇപ്പോള്‍ മൃദുലയേയും യുവയെക്കാളും നിറഞ്ഞുനില്‍ക്കുന്നത് മകള്‍ ധ്വനിയാണ്. 'മഞ്ഞില്‍ വിരിഞ്ഞ പൂവ്' എന്ന സീരിയലില്‍ 'സോന'യുടെ കുഞ്ഞായി എത്തിയത് മൃദുല വിജയ്‍യുടെയും യുവ കൃഷ്‍ണയുടെ മകള്‍ ധ്വനി ആണെന്ന് അറിഞ്ഞതുതൊട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 'കാവലാ' ഡാൻസിന് സ്റ്റെപ്പുവയ്‍ക്കുന്ന ധ്വനിയുടെ വീഡിയോ അടുത്തിടെ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു. 'റാണി രാജ' സീരിയലിലാണ് നിലവിൽ താരം വേഷമിടുന്നത്.

Read More: എങ്ങനെയുണ്ട് രജനികാന്തിന്റെയും മോഹൻലാലിന്റെയും 'ജയിലര്‍', ആദ്യ പ്രതികരണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ജനപ്രിയ നായകന്റെ വൻ വീഴ്‍ച, കേസില്‍ കുരുങ്ങിയ ദിലീപിന്റെ സിനിമാ ജീവിതം
ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം